12 Sunday
July , 2020
2.14 PM
livenews logo
flash News
വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ നെ​ഗറ്റീവായതിനു പിന്നാലെ വീണ്ടും കൊറോണ; തൃശൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌


കൊച്ചി: ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ നായകന്‍ ടോവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് ടോവിനോയുടെ പ്രതികരണം.

 

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണ്, രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമാണം ആരംഭിച്ചത്.

 

ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച ഈ സെറ്റിൽ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണു നമ്മുടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കു‌ന്നതും ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിർത്തി വയ്ക്കുന്നതും.  വീണ്ടും ഷൂട്ടിങ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർ​ഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

 

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടുകേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്- ടോവിനോ കുറിച്ചു.

 

സെറ്റ് പൊളിച്ചതിനെതിരെ വിവിധ താരങ്ങൾ രം​ഗത്തെത്തിയിരുന്നു. സിനിമ സെറ്റ് കണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണമെന്ന് ആഷിഖ് അബു പറഞ്ഞു. ‘ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ സെറ്റ്, ഇന്ന് അതിന്റെ അവസ്ഥ, കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്‘- എന്നാണ് നടനും നിർമാതാവുമായ അജു വർ​ഗീസ് പ്രതികരിച്ചത്. എങ്ങനെ തോന്നുന്നെന്നും അജു ചോദിച്ചിരുന്നു.

 

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അവർ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. അന്താരാഷ്ട് ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സംഘടനയാണ് രാഷ്ട്രീയ ബജ്രം​ഗ്ദൾ.

 

സെറ്റ് പൊളിച്ചതായി അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് നേതാവ് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതി മാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 50 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

സെറ്റ് നിര്‍മ്മാണത്തിനായി അമ്പല കമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും പഞ്ചായത്ത് അധികൃതരുടേയും അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മാണം ആരംഭിച്ചതെന്നും അണിയറക്കാർ വ്യക്തമാക്കുന്നു.  കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ വാദം. അതേസമയം, സംഭവത്തിൽ ഇതുവരെ കേസെടുക്കാൻ കേരളാ പൊലീസ് തയ്യാറായിട്ടില്ല. 

May 25, 2020, 12:32 pm

Advertisement