14 Friday
August , 2020
4.11 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ത്രിപുര രാജകുടുംബാം​ഗം പൗരത്വ ബില്ലിനെതിരേ സുപ്രിംകോടതിയിൽ


പൗരത്വ ഭേദ​ഗതി ബില്ലിനെതിരേ ത്രിപുരയിലെ രാജകുടുംബാം​ഗവും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ സംയുക്ത മുന്നണിയുടെ ചെയർപെഴ്സനുമായ പ്രദ്യോത് കിഷോർ ദെബ്ബർമ സുപ്രിംകോടതിയെ സമീപിച്ചു. ത്രിപുര ഏറെ അനുഭവിച്ചുവെന്നും ഈയൊരു ഭാരത്തിൽ കൂടി സംസ്ഥാനം കടന്നുപോവാൻ തങ്ങൾക്കാ​ഗ്രഹമില്ലെന്നും പ്രദ്യോത് പറയുന്നു. ഞാനൊരു ഹിന്ദുവാണ്. ഞങ്ങൾ ഹിന്ദുക്കളെ സ്നേഹിക്കുന്നു. പീഡിതരായ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്നതിന് ത്രിപുര ഒരു​​ദാഹരണമാണ്. ഈ ഭാരം ഇപ്പോൾ ത്രിപുരയല്ല രാജ്യത്തെ മറ്റു ഭാ​ഗങ്ങൾ വഹിക്കേണ്ട സമയം ഇപ്പോൾ വന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിങ്കളാഴ്ചയാണ് പ്രദ്യോത് സമർപ്പിച്ച ഹരജി സുപ്രിംകോടതി പരി​ഗണിക്കുക. കപിൽ സിബലോ അഭിഷേക് മനു സിങ് വിയോ പ്രദ്യോതിനു വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് കരുന്നത്.

 


ഇൻഡിജനസ് നാഷനൽ പാർട്ടി ഓഫ് ത്രിപുര, നാഷനൽ കോൺഫറൻസ് ഓഫ് ത്രിപുര, തിപ്രലാന്റ് സ്റ്റേറ്റ് പാർട്ടി എന്നിവയും ബറോക് പീപ്പിൾ ഹ്യൂമൻ റൈറ്റ് ഓർ​ഗനൈസേഷൻ പോലുള്ള സാമൂഹിക സംഘടനകളും അടങ്ങിയതാണ് പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ ത്രിപുരയിലെ സംയുക്ത മുന്നണി. ഡിസംബർ 9ന് സംയുക്ത മുന്നണി ബില്ലിനെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുകയുണ്ടായി.

 

മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുന്നണി സമരം പിൻവലിക്കുകയും ചെയ്തു. എന്നാൽ കൂടിക്കാഴ്ചയുടെ വിവരം മുന്നണി പുറത്തുവിടുകയുണ്ടായില്ല. തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാതെ പ്രതിഷേധങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നാണ് മുന്നണി നിലപാട്. പൗരത്വ ഭേദ​ഗതി ബില്ലിൽ നിന്ന് ത്രിപുരയെ ഒഴിവാക്കണം എന്നതാണ് മുന്നണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. 

December 14, 2019, 20:16 pm

Advertisement

Advertisement