5 Sunday
July , 2020
7.22 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

'മാമാ സതീശേട്ടൻ';‍ ബിജെപിയെ ആട്ടിയോടിക്കുന്ന ട്രോൾ വീഡിയോ വൈറൽ; കാര്യമറിയാതെ വിദ്വേഷ-വ്യാജ പ്രചരണവുമായി സം​ഘപരിവാർ


'മാമാ സതീശേട്ടൻ'... വീട്ടിലേക്ക് കയറിവന്ന ബിജെപി നേതാക്കളെ വീട്ടുകാരൻ ആനയിച്ചിരുത്തുന്നു. ചായ എടുക്കാൻ പറയുന്നു. തുടർന്ന്, കൈയിലിരുന്ന ലഘുലേഖയും നോട്ടീസും കൊടുത്ത ശേഷം നേതാക്കൾ ആ​ഗമനോദ്ദേശം വീട്ടുകാരന് മുന്നിൽ അവതരിപ്പിക്കുന്നു. 'സിഎഎ-എൻആർസി വിഷയത്തിലെ പ്രശ്നങ്ങളൊക്കെ അറിയാലോ. അപ്പോ അതിൽ പൊതുജനങ്ങൾക്ക് ഭയങ്കരമായ സംശയങ്ങളുണ്ട്. ഇതൊരു മുസ് ലിം വിരുദ്ധമാണോ എന്നൊക്കെ'.... ഇത്രയും പറയുന്നതോടെ മതി മതിയെന്ന് വീട്ടുകാരൻ പറയുന്നു. ഇതിനാണോ നിങ്ങളിങ്ങോട്ട് വന്നതെന്ന് ചോദിച്ച് അയൽക്കാരനായ സതീശനെയും കൂട്ടാളികളേയും വീട്ടുകാരൻ ആട്ടിപ്പായിക്കുന്നു...- ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ വൈറലായിക്കഴിഞ്ഞ ഒരു വീഡിയോ ആണിത്.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്‌ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ ബിജെപി ന്യായീകരണ ക്യാംപയിനും ​ഗൃഹസമ്പർക്കവും തുടരുന്ന സാഹചര്യത്തിൽ ഒരു കൂട്ടം പ്രവാസികൾ ഇറക്കിയ ട്രോൾ ഷോർട്ട്ഫിലിം ആണിത്. പൗരത്വനിയമത്തെ ന്യായീകരിക്കാൻ വരുന്ന ബിജെപിയെ എങ്ങനെ വരവേൽക്കണം എന്ന് ചൂണ്ടിക്കാട്ടുകയെന്നതാണ് ഒമാനിലെ ഒരു കൂട്ടം മലയാളികൾ പുറത്തിറക്കിയ ഷോർട്ട്ഫിലിമിന്റെ ഉദ്ദേശം. പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന പൗരത്വഭേദ​ഗതി നിയമത്തെയും എൻആർസിയേയും ന്യായീകരിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ​ഗൃഹസമ്പർക്കത്തിനെതിരായ ജനരോഷമാണ് ഈ ഷോർട്ട്‌ഫിലിമിന്റെ ഇതിവൃത്തം.

നിയമത്തിന്റെ യഥാര്‍ഥ വശങ്ങള്‍ അറിയിക്കാനെന്ന പേരിൽ ഒരു വീട്ടിലെത്തുന്ന ബിജെപി പ്രവർത്തകരെ ഗൃഹനാഥൻ ആട്ടിപ്പായിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്‌. അഭിനയ മികവ്‌ കൊണ്ടും സമകാലിക സാഹചര്യത്തിൽ ബിജെപി കാംപയിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ സന്ദേശം നൽകുന്നതുമായ ഷോർട്ട്‌ഫിലിം ഇതിനോടകം 65000ത്തിലേറെ ആളുകളാണ് യൂട്യൂബിൽ കണ്ടത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിനാളുകൾ ഇതിനോടകം ഷെയർ ചെയ്തിട്ടുമുണ്ട്. പൗരത്വ നിയമത്തെ എതിർക്കുന്ന വിവിധ ഫേസ്ബുക്ക് പേജുകളിലും ​ഗ്രൂപ്പുകളിലും ട്രോൾ ഷോർട്ട്ഫിലിം നിറഞ്ഞോടുകയാണ്.

 

എന്നാൽ, ഇത് ട്രോളാണെന്ന് മനസ്സിലാവാതെ വിദ്വേഷ- വ്യാജ പ്രചരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. 'ബിജെപിക്കാരൻ സതീശനായി പോപുലർ ഫ്രണ്ടുകാരൻ സതീശൻ, സിഎഎയ്ക്കെതിരെ വ്യാജ വീഡിയോയുമായി എസ്ഡിപിഐക്കാർ; പൊളിച്ചടുക്കി സോഷ്യൽമീഡിയ' എന്ന തലക്കെട്ടിലായിരുന്നു ഇതു സംബന്ധിച്ച ജന്മഭൂമി വാർത്ത. കൂടാതെ, 'ബിജെപി പ്രവർത്തകർ ചമഞ്ഞ് ആൾമാറാട്ടം- മുസ്ലിം വീടുകളിൽ കയറി പൗരത്വം നൽകാമെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ മുസ്ലിം തീവ്രവാദിയെ പൊലീസ് തിരയുന്നു' എന്ന തരത്തിലും ഇതിലെ സതീശനായി അഭിനയിച്ച യുവാവിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള വ്യാജ പ്രചരണവും സംഘപരിവാർ ​ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. 

ഇതിനിടെ, 'പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണയ്ക്കാൻ യുവാവ് മതം മാറി ആർഎസ്എസിൽ ചേർന്നു' എന്ന വ്യാജ വാർത്തയുമായി സംഘപരിവാർ അനുകൂല യൂട്യൂബ് വാർത്താ ചാനലായ 'ചാണക്യ ന്യൂസും' രം​ഗത്തെത്തി. 'തൃശൂർ സ്വദേശി ഹസനാണ് ആർഎസ്എസിൽ ചേർന്നതെന്നും ഈ പേരിനു പകരം സതീശൻ എന്ന പേര് സ്വീകരിച്ചതായും വാർത്തയിൽ പറയുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആവുകയും പൗരത്വ ഭേ​ഗ​ഗതി നിയമത്തിനെതിരായ വ്യാജ പ്രചരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ വീടുകൾ കയറിയിറങ്ങവെ ഒരു വീട്ടുകാരൻ ഇറക്കിവിടുകയും ചെയ്തെന്നാണ്' വാർത്ത. അതേസമയം, ഇത് ബിജെപിക്കാർക്ക് കിട്ടിയ പണി എന്ന രീതിയിലും വലിയ പ്രചരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

അതേസമയം, ന്യായീകരിക്കാനിറങ്ങുന്ന ബിജെപി നേതാക്കളെ വിവിധ നാട്ടുകാർ ബഹിഷ്കരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതാണ് വീടുകളിൽ കൂടി ബഹിഷ്കരണം എന്ന ആശയത്തിൽ വീഡിയോ ചെയ്യാൻ പ്രചോദനമായതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ന്യായീകരണ ​ഗൃഹസമ്പത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയെ നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴിയിലും കോഴിക്കോട്ടെ കുറ്റ്യാടിയിലും നരിക്കുനിയിലും ബിജെപി വിശദീകരണ യോഗങ്ങൾ നാട്ടുകാർ ഒന്നടങ്കം കടകളടച്ചും ന​ഗരത്തിൽ നിന്നു വിട്ടുനിന്നും ബഹിഷ്കരിച്ചതും വലിയ കൈയടിയാണ് നേടിയത്.

 

January 14, 2020, 17:52 pm

Advertisement