17 Thursday
October , 2019
4.19 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ഇംപീച്ച്മെന്റിനോട് സഹകരിക്കില്ലെന്ന് ട്രംപ്; പ്രതിപക്ഷത്തിന്റേത് പക്ഷപാത നടപടിയെന്ന് വാദം

October 09, 2019, 14:35 pm

ഇംപീച്ച്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷത്തിന്‍റെ നടപടി പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവും തന്നെ മനഃപ്പൂര്‍വം വേട്ടയാടാനുമാണ് എന്നാണ് ട്രംപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് അംഗങ്ങള്‍ ഉൾപ്പെടുന്ന അന്വേഷണസമിതിക്ക് വൈറ്റ് ഹൗസ് കത്ത് നൽകി.

 

ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നത് 2020-ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതേസമയം, ട്രംപിനെതിരായ വാർത്ത പുറത്തുകൊണ്ടുവരികയും പരാതി നല്‍കുകയും ചെയ്ത വ്യക്തിയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുകയെന്നതാണ് മറ്റൊരു വെല്ലുവിളി.

 

രാഷ്ട്രീയ എതിരാളിയെ കുടുക്കാന്‍ വിദേശരാജ്യങ്ങളുടെ സഹായം തേടിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും അദ്ദേഹത്തിന്റെ മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള ആരോപണം. 

 

ന്യൂയോര്‍ക്ക് മുന്‍ മേയറും ട്രംപിന്റെ സ്വകാര്യ അഭിഭാഷകനുമായ റൂഡി ജിയൂലിയാനിയെ ഉപയോഗിച്ചും അദ്ദേഹം ഉക്രെയ്‌നോട് അന്വേഷണ സാധ്യതകളെക്കുറിച്ച് ആരാഞ്ഞിരുന്നു. ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലന്‍സ്‌കിയോടു എട്ടു തവണ ഫോണില്‍ ആവശ്യപ്പെട്ടെന്നാണ് വിസില്‍ബ്ലോവറുടെ വെളിപ്പെടുത്തൽ.

 

ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹത്തിനെതിരെ  ഇംപീച്ച്‌മെന്റ് നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും ജനപ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലേസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് 'ഞങ്ങള്‍ക്കൊരു സഹായം' ചെയ്തു തരണമെന്ന് ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിയിരുന്നു. 

 

അതിനു ശേഷം 'സംഭാഷണവുമായി ബന്ധപ്പെട്ട എല്ലാ പകര്‍പ്പുകളും രേഖകളും മറച്ചുവയ്ക്കാന്‍ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടു' എന്നും വിസില്‍ബ്ലോവറുടെ പരാതിയില്‍ പറയുന്നു.

October 09, 2019, 14:35 pm

Advertisement