24 Monday
February , 2020
6.43 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതിനുള്ള പ്രമേയങ്ങൾ സെനറ്റിനു കൈമാറി


വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതിനുള്ള രണ്ട് ലേഖനങ്ങൾ യുഎസ് പ്രതിനിധി സഭ സെനറ്റിനു കൈമാറി. മുൻ വൈസ് പ്രസിഡന്റും രാഷ്ട്രീയ എതിരാളിയുമായ ജോ ബൈഡനെതിരേ യുക്രെയ്നെ സ്വാധീനിച്ച് അന്വേഷണം നടത്തുന്നതിന് അധികാരം ദുർവിനിയോ​ഗം ചെയ്തുവെന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്മെന്റ് പ്രമേയം പ്രതിനിധിസഭ ഡിസംബർ 18ന് പാസാക്കിയത്.

 

സെനറ്ററിൽ ഭൂരിപക്ഷമുള്ളതിനാൽ ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ട്രംപിന് ആത്മവിശ്വാസമുണ്ടെങ്കിലും വിചാരണവേളയിൽ അപ്രതീക്ഷിത നിമിഷങ്ങൾ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. ഈ ആഴ്ച തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രസിഡന്റിന്റെ വിചാരണ തുടങ്ങുമെന്നാണ് സെനറ്റ് നേതാവ് മിച് മകോണൽ പറഞ്ഞത്. തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറുദിവസം വീതം വിചാരണ നടക്കും. ഫെബ്രുവരി മാസം അവസാനം വരെ ഈ പ്രക്രിയ നടക്കുമെന്നാണ് കരുതുന്നത്.

 

ഹൗസ് മാനേജർമാരായി തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഇംപീച്ച്മെന്റ് നടപടിയിൽ പ്രോസിക്യൂട്ടർമാരായി പ്രവർത്തിക്കുക. ഏഴുപേരെയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ട്രംപിനു വേണ്ടി ഡിഫൻസ് ടീമും ഉണ്ടാകും. ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. സെനറ്റർമാർ ചോദ്യങ്ങൾ എഴുതി സമർപ്പിക്കും. 51 വോട്ടുകളാണ് ഇംപീച്ച്മെന്റ് പാസാക്കാൻ വേണ്ടത്. ഭരണകക്ഷിയായ റിപബ്ലിക്കൻസിന് 53-47നാണ് സെനറ്റിൽ മേധാവിത്വമുള്ളത്.  ഇംപീച്ച്മെന്റ് ലേഖനങ്ങൾ സെനറ്റ് ട്രംപിനു നൽകുകയും അദ്ദേഹത്തിന്റെ മറുപടി ആവശ്യപ്പെടുകയും ചെയ്യും.

 

January 16, 2020, 08:36 am

Advertisement