26 Tuesday
May , 2020
10.35 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

'ആമിനത്താത്താടെ മോൾ'ക്ക് ശേഷം 'പൊന്നുസഖീ എന്തിനാ' പാടി ട്രംപ്; കൊള്ളാം പൊളി സാനം


കൊറോണ ഭീതിയിൽ ലോക്ക്ഡൗണിൽ ലോക്കായി വീട്ടിലിരിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ മലയാളി ചിരിച്ച് വയറുളുക്കിയ വീഡിയോ ആയിരുന്നു ട്രംപിനെക്കൊണ്ട് 'ആമിനാത്താത്താടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്' എന്ന പാട്ട് പാടിച്ച എഡിറ്റഡ് വീഡിയോ. ഇതിനു പിന്നാലെ ഇപ്പോൾ വീണ്ടും മറ്റൊരു മാപ്പിളപ്പാട്ടുമായി രം​ഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ ട്രംപും ഭാര്യ മെലാനിയയും. കണ്ടാൽ പൊളിസാനം എന്ന് പറയുന്ന മറ്റൊരു എഡിറ്റഡ് വീഡിയോ. 

 

ഏറെ ശ്രദ്ധ നേടിയ മാപ്പിളപ്പാട്ടായ 'പൊന്നു സഖീ എന്തിനാ, പിണക്കമമെന്നോടെന്തിനാ' എന്ന പാട്ടാണ് ഇത്തവണ ട്രംപ് പാടുന്നത്. 'ആമിനത്താത്ത' വീഡിയോ എഡിറ്റിങ്ങിനു പിന്നിലെ 'കൈയും തലയും' അജ്മൽ സാബു എന്ന ചങ്ങനാശ്ശേരിക്കാരൻ ആയിരുന്നെങ്കിൽ പുതിയ വീഡിയോയ്ക്കു പിന്നിൽ പ്രമുഖ എന്റർടെയ്ന്റ്മെന്റ് യൂട്യൂബ് ചാനലായ 'ഉഡായിപ്പിന്റെ ഉസ്താദാ'ണ്. 1.17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രംപും മെലാനിയയുമാണ് പാടുന്നത്.

 

​ഗൾഫിലുള്ള ഭർത്താവും നാട്ടിലുള്ള ഭാര്യയും തമ്മിലുള്ള സംഭാഷണം എന്ന നിലയ്ക്കുള്ള പാട്ട്, എഡിറ്റിങ് വീഡിയോയിൽ ട്രംപ് ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന രം​ഗത്തോടെയാണ് തുടങ്ങുന്നത്. അഹമ്മബാദിൽ ട്രംപ് നടത്തിയ പ്രസം​ഗമാണ് 'ആമിനത്താത്ത' പാട്ടായി മാറ്റിയതെങ്കിൽ, പുതിയ വീഡിയോയിൽ ട്രംപിന്റെ പല രം​ഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബോറടിച്ചു മടുക്കുമ്പോള്‍ സോഷ്യല്‍മീഡിയ തന്നെയാണ് ഭൂരിഭാഗം പേര്‍ക്കും ആശ്രയം എന്നിരിക്കെയാണ് ഇത്തരം ട്രോൾ എഡിറ്റിങ് വീഡിയോകൾ മനസ്സിന് ആശ്വാസമാകുന്നത്.

 

നേരത്തെ, റസ്‌ലിങ്‌ താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ കണ്ടവര്‍ പൊട്ടിച്ചിരിച്ചു. നേരത്തെ, ഉഡായിപ്പിന്റെ ഉസ്താദ് ഇറക്കിയ കരിക്ക് വെബ് സീരീസിലെ അറേഞ്ച്ഡ് കല്ല്യാണം എപിസോഡിന്റെ മലപ്പുറം വേർഷനും മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്തെ ആനന്ദകരമാക്കാൻ ഇനിയും ഇത്തരം പൊളി ട്രോൾ വീഡിയോകൾ പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളി.

 

March 31, 2020, 11:00 am

Advertisement