14 Friday
August , 2020
5.46 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

പ്രതിഷേധം ഫലം കണ്ടു; ഒടുവിൽ നിവൃത്തിയില്ലാതെ സദാചാര ​ഗുണ്ടയെ സസ്പെൻഡ് ചെയ്ത് പ്രസ്ക്ലബ്ബ്


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സദാചാര ഗുണ്ടായിസം കാട്ടിയ പ്രസ്ക്ലബ്ബ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നടപടിക്കെതിരായ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു. ഒടുവിൽ പ്രസ്ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. തുടർ നടപടികൾ സ്വീകരിക്കാൻ ഉടൻ ജനറൽ ബോഡി ചേരുമെന്ന് പ്രസ്ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ഇന്നു രാവിലെയും വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനായ നെറ്റ്‍‍വര്‍ക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ്ബിനു മുന്നിൽ വമ്പിച്ച പ്രതിഷേധം നടന്നിരുന്നു. 

 

ക്രിമിനൽ കേസ് പ്രതി എം രാധാകൃഷ്ണനെ പ്രസ്ക്ലബ്ബ് പുറത്താക്കുക എന്ന ബാനറും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ഇതിനു പിന്നാലെയാണ് നടപടി. അറസ്റ്റ് ചെയ്തതോടെ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം സസ്പെൻഡ് ചെയ്തിട്ടും പ്രസ്ക്ലബ്ബ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. നേരത്തെ, പ്രസ്​ക്ലബ്ബ് ഓഫീസിനു മുന്നിൽ വനിതാ മാധ്യമപ്രവർത്തകർ ധർണ നടത്തിയതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായത്. ക്രിമിനൽ കേസ് പ്രതിയായ ഇയാളെ പ്രസ്ക്ലബ്ബ് കെട്ടിടത്തിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

അതേസമയം, സസ്പെൻഡ് ചെയ്ത നടപടിയെ സ്വാ​ഗതം ചെയ്യുന്നതായി നെറ്റ്‍‍വര്‍ക്ക് ഓഫ് വിമൻ ഇൻ മീഡിയ ഭാരവാഹിയും മുതിർന്ന മാധ്യമപ്രവർത്തകയുമായ ​ഗീതാ നസീർ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനവും പത്രപ്രവർത്തക യൂണിയനും സസ്പെൻഡ് ചെയ്തിട്ടും പ്രസ്ക്ലബ്ബ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ പ്രതിഷേധം ശക്തമായതോടെ അവർ നടപടിയെടുക്കാൻ നിർബന്ധിതരായി. ഇനി മറ്റു നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ​ഗീതാ നസീർ വ്യക്തമാക്കി. 

 

എം രാധാകൃഷ്ണനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ പ്രസ്ക്ലബ്ബിലെ വിശിഷ്ടാം​ഗത്വം ഉപേക്ഷിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സദാചാര ഗുണ്ടായിസം കാണിച്ച് ആക്രമിക്കുകയും ചെയ്ത പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെ പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രസ്ക്ലബ്ബ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നെറ്റ്‍‍വര്‍ക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ്ബിനു മുന്നിൽ പ്രതിഷേധത്തെ തുടർന്നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്.

 

വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, തടഞ്ഞു വയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേയ്ക്ക് ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണനോടൊപ്പം ഒരു വനിതാ അഭിഭാഷകയും മകനും കേസിൽ പ്രതികളാണ്. 

December 09, 2019, 13:43 pm

Advertisement

Advertisement