25 Wednesday
May , 2022
7.50 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന്


 

തൃശൂർ ഒല്ലൂരിൽ യുവാവിനെ നാട്ടുകാർ സദാചാര ആക്രമണത്തിന് ഇരയാക്കി എന്ന സംഭവത്തിൽ ട്വിസ്റ്റ്. നാട്ടുകാരായ ആളുകളെ ആദ്യം മർദിക്കുന്നത് ഇവരുടെ മർദനമേറ്റ അമൽ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ലഭിച്ചു. ബൈക്കിന് പിന്നിൽ പെൺകുട്ടിയെ ഇരുത്തി തെറ്റായ ദിശയിലൂടെ അമിതവേ​ഗതയിൽ പാഞ്ഞുപോയപ്പോൾ പെൺകുട്ടി റോഡിൽ തെറിച്ചുവീഴുകയും തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവ് നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു എന്ന് ഒല്ലൂർ എസ്ഐ എം ഹരീന്ദ്രൻ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. സദാചാര ​ഗുണ്ടായിസമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

സംഭവത്തെ കുറിച്ച് എസ്ഐ പറയുന്നതിങ്ങനെ- കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം 2.45ഓടെ ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ ചീയാരം സെൻട്രൽ ജങ്ഷനിലായിരുന്നു സംഭവം. റോഡിന്റെ വലതുവശത്തുകൂടി ബൈക്ക് റേസ് ചെയ്ത് മുൻഭാ​ഗം പൊക്കിയപ്പോൾ പിന്നിലിരുന്ന പെൺകുട്ടി വീണു. (ഇത് ദൃശ്യങ്ങളിൽ കാണാം). ഇതോടെ ഓടിക്കൂടിയ നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും പെൺകുട്ടിയെ വേ​ഗം ആശുപത്രിയിലെത്തിക്കാൻ യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് യുവാവ് തയാറായില്ല. മൂന്നാലു സ്ത്രീകളും ഈ സമയം ഇവിടേക്കെത്തി. ഇവരെല്ലാം ചേർന്ന് അടുത്തുള്ള ഫർണിച്ചർ കടയുടെ വരാന്തയിലേക്ക് പെൺകുട്ടിയെ മാറ്റുകയായിരുന്നു. (ഈ കടയ്ക്ക് മുന്നിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്).

 

പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞതിൽ പ്രകോപിതനായ അമൽ, ഇതു സംബന്ധിച്ച വാക്കുതർക്കത്തിനിടെ നാട്ടുകാരിൽ രണ്ടു പേരെ ക്രൂരമായി തല്ലി. ഇതിന്റെ തുടർച്ചയായാണ് അമലിനെ ഇവരടക്കമുള്ളവർ മർദിച്ചത്. എന്നാൽ ഈ വീഡിയോ മാത്രമാണ് പുറത്തുവന്നത്. അമലിനെ മർദിക്കുന്നതിന് മുമ്പ് അതിലേക്ക് നയിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നില്ല. ആദ്യം ആന്റോ എന്നയാളെയും പിന്നീട് ഡേവിസ് എന്നയാളെയുമാണ് അമൽ തല്ലിയത്. അതിനു പിന്നാലെയാണ് ഇവർ അമലിനെ തല്ലിയതെന്നും എസ്ഐ പറഞ്ഞു.

 

അതേസമയം, പെൺ‍കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാതെ സംസാരിച്ചുനിൽക്കുന്നതിനിടെ അമൽ നാട്ടുകാരോട് തട്ടിക്കയറുന്നതും രണ്ട് പേരെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിൽ ഡേവിസ് എന്നയാളെ അടിച്ചടിച്ച് കൊണ്ടുപോയി ഭിത്തിയോട് ചേർക്കുന്നതും ചേർത്തുനിർത്തി ക്രൂരമായി തല്ലുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിനു ശേഷം അമലും കൂട്ടുകാരും നടന്നുപോകുന്നതും ഡേവിസ് ഉൾപ്പെടെയുള്ളവർ പിന്നാലെ പോവുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനു ശേഷമാണ് ഇവർ അമലിനെ മർദിച്ചത്.

 

സംഭവത്തിൽ ആന്റോ ഫ്രാൻസിസ്‍ എന്നയാളുടെ പരാതിയിൽ അമലിനെതിരയും അമലിന്റെ പരാതിയിൽ ഡേവിസ്, ആന്റോ ജോസഫ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയും കേസെടുത്തതായി എസ്ഐ അറിയിച്ചു. അമലിനെ മർദിച്ചവർക്കെതിരെ ഐപിസി 341, 323, 324,294 (ബി) എന്നീ വകുപ്പുകളും അമലിനെതിരെ ഐപിസി 341, 323, 324 എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തെറ്റായ ദിശയിൽ വണ്ടിയോടിച്ച് റേസ് ചെയ്തതോടെ പെൺകുട്ടി വീണ സമയം എതിർവശത്തുകൂടി മറ്റ് വലിയ വാഹനങ്ങൾ വരാത്തത് ഭാ​ഗ്യമായെന്നും വലിയ അപകടമാണ് ഒഴിവായതെന്നും എസ്ഐ കൂട്ടിച്ചേർത്തു.

 

ചേതന കോളജിലെ ബിരുദ വിദ്യാർഥിയാണ് അമൽ. അമലിനെ നാട്ടുകാരായ ചിലർ മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തനിക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്നായിരുന്നു അമൽ പറഞ്ഞിരുന്നതും പുറത്തുവന്ന വാർത്തയും. എന്നാൽ അങ്ങനെയല്ലെന്നാണ് പൊലീസ് പറയുന്നത്. അതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

 

ഭക്ഷണം കഴിക്കാനായി പെൺ സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ബൈക്കിൽ നിന്ന് വീണതെന്നും ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടെന്നും തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് മർദിച്ചതെന്നുമായിരുന്നു വാർത്തകൾ. അമലിനെ ഒരാൾ കല്ലുകൊണ്ട് ഇടിക്കുന്നത് നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഡേവിസ് എന്നയാളാണ് ഇത്.

January 19, 2022, 18:48 pm

Advertisement

Advertisement