13 Friday
December , 2019
12.54 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

നിർജീവ അക്കൗണ്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ ട്വിറ്റർ

November 27, 2019, 15:48 pm

ആറുമാസത്തിലധികമായി ഉപയോ​ഗിക്കാത്ത അക്കൗണ്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുമെന്ന് ട്വിറ്റർ. ഡിസംബർ 11നു മുമ്പ് ലോ​ഗിൻ ചെയ്യാത്ത അക്കൗണ്ടുകളാണ് ട്വിറ്റർ ഒഴിവാക്കുക. ഇതാദ്യമായാണ് ട്വിറ്റർ നിർജീവ അക്കൗണ്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്ന നടപടി സ്വീകരിക്കുന്നത്. പുതിയ പ്രൈവസി പോളിസി അം​ഗീകരിക്കാത്തതാണ് നിർജീവ യൂസർമാരെ പടിക്കുപുറത്താക്കാനുള്ള നടപടി സ്വീകരിക്കാൻ ട്വിറ്ററിനെ പ്രേരിപ്പിച്ചത്.

 


അതേസമയം ഡിസംബർ 11നു ശേഷം മുമ്പ് ലഭിക്കാതിരുന്ന യൂസർനെയിം രജിസ്റ്റർ ചെയ്യാൻ നിരവധി പേർക്ക് അവസരമുണ്ടാവും. നിർജീവ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നതിനെ തുടർന്നാണിത്. ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ട്വിറ്റർ ഇങ്ങനെ നീക്കം ചെയ്യുന്നത്. നിർജീവ അക്കൗണ്ട് ഉടമകൾക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 

November 27, 2019, 15:48 pm

Advertisement