20 Sunday
September , 2020
12.18 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

മാതാവിനെ കുത്തിയും കഴുത്തറുത്തും കൊന്ന ഐഎസ് ഭീകരർക്ക് സൗദിയിൽ വധശിക്ഷ



റിയാദ്: വൃദ്ധമാതാവിനെ നിരവധി തവണ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയ ഐഎസ് ഭീകരന്മാരായ ഇരട്ട സഹോദരങ്ങൾക്ക് സൗദി അറേബ്യയിൽ വധശിക്ഷ.

 

നാലുവർഷം മുമ്പ് നടന്ന കേസിലാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. റിയാദിലെ അൽഹംറ ജില്ലയിലെ വീട്ടിൽ വച്ചാണ് പ്രതികൾ വൃദ്ധമാതാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. പ്രതികളുടെ വൃദ്ധ പിതാവിനും ഇളയ സഹോദരനും ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

നാലു വർഷം മുമ്പ് റമദാനിലാണ് ഭീകരർ സ്വന്തം വീട്ടിൽ വച്ച് 67 കാരിയായ മാതാവിനെയും 73 കാരനായ പിതാവിനെയും 22 കാരനായ സഹോദരനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ ആക്രമണത്തിൽ പിതാവും സഹോദരനും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

 

മാതാവിനെ മുറിയിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് ഇരുവരും ഹീനമായ കൃത്യം നടത്തിയത്. രണ്ടാം പ്രതി മാതാവിനെ പിന്നിൽ നിന്ന് പിടിച്ചുവയ്ക്കുകയും ഒന്നാം പ്രതി മാതാവിനെ തുരുതുരാ കുത്തുകയുമായിരുന്നു. മാതാവ് ഒച്ചവയ്ക്കാതിരിക്കാൻ വായ ഒന്നാം പ്രതി പൊത്തിപ്പിടിച്ചു.

 


കുത്തുകളേറ്റ് നിലത്തു പിടഞ്ഞുവീണ മാതാവിന്റെ കഴുത്ത് രണ്ടാം പ്രതി അറുക്കുകയും ചെയ്തു.

 

September 15, 2020, 21:29 pm

Advertisement

Advertisement