14 Thursday
November , 2019
5.22 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ഐഎസ്ഐ വനിതാ ഏജന്റിന് വിവരങ്ങൾ ചോർത്തി നൽകി; രണ്ട് സൈനികർ അറസ്റ്റിൽ

November 07, 2019, 16:51 pm

ജയ്പൂര്‍: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ വനിതാ ഏജന്‍റിന് രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് ജവാന്മാര്‍ അറസ്റ്റില്‍. യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയാണ് ഇവർ വിവരങ്ങൾ ചോർത്തി നൽകിയത്. ചൊവ്വാഴ്ച ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ ഇവരെ പിടികൂടിയത്. 

 

ലാൻസ് നായിക് വർമ, വിചിത്ര ബൊഹ്റ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാള്‍ മധ്യപ്രദേശ് സ്വദേശിയും മറ്റൊരാള്‍ അസം സ്വദേശിയുമാണ്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഇരുവരെയും പിടികൂടിയത്. പൊഖ്റാന്‍ അതിര്‍ത്തി മേഖലയിലാണ് ഇരുവരും ജോലി ചെയ്യുന്നതെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

 

പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും വിവരം ചോര്‍ത്തിയതായി തെളിഞ്ഞെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുപോയി. വാട്സ്ആപ്, ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി നൽകിയത്.

 

വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം ഉപയോഗിച്ചാണ് യുവതി ഇരുവരെയും ബന്ധപ്പെട്ടത്. പഞ്ചാബി ശൈലിയില്‍ സംസാരിച്ച യുവതി ഇന്ത്യക്കാരിയാണെന്ന് ധരിച്ചാണ് ഇവര്‍ അടുത്തത്. രാജസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക വിന്യാസം, ആയുധ ശേഖരം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് യുവതി ഇവരിൽ നിന്ന് ചോര്‍ത്തിയത്. 

November 07, 2019, 16:51 pm

Advertisement