28 Thursday
October , 2021
3.37 PM
livenews logo
flash News
ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി പാകിസ്താൻ ജയിച്ചത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ അധ്യാപിക അറസ്റ്റിൽ

ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂർണം


 

മലപ്പുറം: പൊതുമേഖലാ ബാങ്ക് വിൽപനയ്ക്കെതിരെ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിങ് മേഖല സ്തംഭിച്ചു. നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ്‌ കിടന്നു. ശനി, ഞായർ ദിനങ്ങളിലെ ഒഴിവു ദിനങ്ങൾ ചേർന്നതോടെ ഫലത്തിൽ നാല് ദിവസത്തെ സേവനങ്ങളാണ് മുടങ്ങിയത്.

 

സ്വകാര്യ വ്യക്തിയുടെ കൈകളിൽ ബാങ്കുകളുടെ ഉടമസ്ഥത എത്തുന്നതോടെ സാധാരണക്കാരുടെ സമ്പാദ്യമായ പൊതുമേഖലാ ബാങ്കുകളിലെ 90 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കാണ് സുരക്ഷയില്ലാതാവുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

 

ഇന്ന് മലപ്പുറത്ത് പണിമുടക്കിയ ജീവനക്കാർ കോട്ടപ്പടി ടൗണിൽ പ്രകടനവും, ഗ്രാമീണ ബാങ്ക് ഹെഡാഫിസിന് മുമ്പിൽ ധർണയും നടത്തി. ധർണ സിഐടിയു നേതാവ് എ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ പി എം ഹനീഫ അധ്യക്ഷനായിരുന്നു. ഐക്യവേദി ജില്ലാ കൺവീനർ എ അഹമ്മദ്, വിവിധ ഘടക സംഘടനാ നേതാക്കളായ ആർ വി രഞ്ജിത്, രാമപ്രസാദ്, വിശ്വനാഥൻ അരീക്കോട്, കെ എസ് രമേശ്, എം രാഗേഷ് സംസാരിച്ചു.

 

March 16, 2021, 18:21 pm

Advertisement

Advertisement