13 Thursday
August , 2020
2.12 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

'കൊച്ചി അടിപൊളിയാ; പക്ഷേ, ഈ ടക് ടക്കുകൾ ആണ് വലിയ ശല്യം'; ഓട്ടോക്കാരെ കുറിച്ച് വിദേശികളുടെ പരാതി


ഫോര്‍ട്ടുകൊച്ചി: 'കൊച്ചി സുന്ദരിയാണ്, പക്ഷേ, ഈ 'ടക് ടക്കു'കൾ വലിയ ശല്യവും പ്രശ്നവുമാണ്. കൊച്ചിയുടെ തെരുവിലൂടെ നടക്കാനിറങ്ങിയാല്‍ അവര്‍ സമ്മതിക്കില്ല... നിര്‍ബന്ധിച്ച് അവര്‍ 'ടക് ടക്കി'ല്‍ കയറ്റും... പിന്നെ ചുറ്റിക്കും...'

 

രണ്ടുമാസം മുമ്പ് കൊച്ചി സന്ദര്‍ശിച്ച് മടങ്ങിയ രണ്ട് വിദേശി വനിതകൾക്ക് ന​ഗരത്തിലെ ഓട്ടോക്കാരെ കുറിച്ചുള്ള പരാതിയാണിത്. 
നെതര്‍ലന്‍ഡ്സ് സ്വദേശിനികളായ നാന്‍ നൈബര്‍, നെല്‍ ഫ്രെഡറിക്‌സ് എന്നിവരാണ് ഓട്ടോ ഡ്രൈവർമാരുടെ ശല്യം സഹിക്കാനാവാതെ കത്തെഴുതിയത്. ഓട്ടോറിക്ഷകളെയാണ് അവര്‍ 'ടക് ടക്' എന്ന് വിശേഷിപ്പിക്കുന്നത്.

 

കൊച്ചിയിലെ ചിലര്‍ക്കാണ് ഇവര്‍ കത്തുകളയച്ചത്. പക്ഷേ, കത്ത് ഒടുവില്‍ മുഖ്യമന്ത്രിയുടെ കൈയിലുമെത്തി. അദ്ദേഹം അന്വേഷണത്തിന് നിര്‍ദേശവും നല്‍കി. കത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പൊലീസിന് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം.

 

'കേരളത്തില്‍ ഞങ്ങള്‍ 17 ദിവസമുണ്ടായിരുന്നു. മനോഹരമായ യാത്രയായിരുന്നു അത്. യാത്രയില്‍ ഞങ്ങള്‍ നല്ല മനുഷ്യരെ കണ്ടു. നിങ്ങളുടെ ഹോംസ്റ്റേകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായി. മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായിരുന്നു അത്. എന്നാല്‍, നിങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഓട്ടോറിക്ഷകളുടെ കാര്യത്തിലാണ്. 

 

ഓട്ടോഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ കുറിച്ചാണ് പറയുന്നത്. അവര്‍ ഞങ്ങളെ കയറ്റി, കടകളിലേക്ക് കൊണ്ടുപോയി. നടന്നുപോകാനാണ് ഇഷ്ടമെന്ന് പറഞ്ഞാലും നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റുന്നു. അസുഖകരമായ ഈ അനുഭവമില്ലെങ്കില്‍, എത്ര സുന്ദരമായ നാടാണത്. ഈ പ്രശ്‌നം ബന്ധപ്പെട്ടവര്‍ ഗൗരവമായെടുക്കണം'- എന്നാണ് കത്തിൽ വിദേശി വനിതകളുടെ ആവശ്യം. 

 

'ഞങ്ങള്‍ക്ക് കേരളത്തോട് താൽപര്യവുംഇഷ്ടവുമുണ്ട്. കേരളത്തെക്കുറിച്ച് നല്ല കഥകള്‍ പ്രചരിപ്പിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരളത്തിന്റെ നന്മകളെക്കുറിച്ച് തന്നെ ഞങ്ങള്‍ പറയും' എന്നും ഇവർ കത്തില്‍ പറയുന്നു.

 

വിഷയത്തിൽ ഫോര്‍ട്ട് കൊച്ചി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം, സഞ്ചാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ഫോര്‍ട്ട്കൊച്ചി സിഐ മനുരാജ് പറഞ്ഞു.

December 08, 2019, 11:20 am

Advertisement

Advertisement