24 Friday
September , 2021
11.58 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ലൈക്ക് കിട്ടാൻ നോട്ടുകൾ വാരിയെറി‍ഞ്ഞു; കിട്ടിയത് 80 ലക്ഷം രൂപ പിഴയും ഒരുവർഷം തടവും


സാമൂഹികമാധ്യമത്തിൽ ലൈക്കും ഫോഴോവേഴ്സും കൂട്ടാൻ നോട്ടുകൾ വാരിയെറി‍ഞ്ഞു. ഒടുവിൽ കിട്ടിയത് 80 ലക്ഷം രൂപ പിഴയും ഒരുവർഷം തടവും. ദുബയിലാണ് സംഭവം.


തൊഴിലാളികൾക്ക് നേരെ വ്യാജ നോട്ടുകൾ എറിഞ്ഞ രണ്ടുവിദേശികൾക്കാണ് ഇത്രവലിയ പിഴയും തടവും ലഭിച്ചത്. ഒരു യൂറോപ്യനും ഏഷ്യക്കാരനുമാണ് പിടിയിലായത്. ഇൻസ്റ്റ​ഗ്രാമിൽ കൂടുതൽ ഫോളോവേഴ്സിനെ നേടാനാണ് ഇരുവരും ഇത്തരമൊരു കാര്യം ചെയ്തത്.

 

അമ്പതിനായിരം യൂറോയുടെ വ്യാജനോട്ടുകളാണ് ഇവർ കാറിൽ നിന്ന് വാരി എറിഞ്ഞത്. അൽഖൂസിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കു നേരെയാണ് ഇവർ നോട്ടുകളെറിഞ്ഞത്.

 

സാമൂഹികമാധ്യമത്തിൽ വീഡിയോ കണ്ട ദുബയ് പൊലീസ് അന്വേഷണത്തിൽ പ്രതികളെയും കാറും കണ്ടെത്തുകയായിരുന്നു. ഇവർ തൊഴിലാളികൾക്കു നേരെ എറിഞ്ഞ നോട്ടുകൾ വ്യാജമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

 

വ്യാജനോട്ടുകൾ കടത്തിയതിനും സൂക്ഷിച്ചതിനും വിതരണം ചെയ്തതിനുമാണ് ഇരുവർക്കുമെതിരേ പൊലീസ് കേസെടുത്തത്. രണ്ടുവർഷം തടവിനാണ് ക്രിമിനൽ കോടതി പ്രതികളെ ശിക്ഷിച്ചതെങ്കിലും ഇരുവരും അപ്പീലിനു പോയതോടെ തടവ് ഒരുവർഷമായി കുറയ്ക്കുകയായിരുന്നു.

 

September 12, 2021, 14:54 pm

Advertisement

Advertisement