18 Friday
September , 2020
12.26 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കൊറോണ ബാധിച്ച് സൗദിയിൽ രണ്ടുമലയാളികൾ മരിച്ചു


ജുബൈൽ: കൊറോണ വൈറസ് ബാധിച്ച് രണ്ടു മലയാളികൾ സൗദി ജുബൈലിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തലത്താഴം സ്വദേശി സാം ഫെർണാണ്ടസ്(55), മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണൻ-ശാന്ത ദമ്പതികളുടെ മകൻ പ്രമോദ് മുണ്ടാണി എന്നിവർ ആണ് മരിച്ചത്.

 

കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് 12 ദിവസമായി ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ  വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സാം ഫെർണാണ്ടസിനു മരണം സംഭവിച്ചത്.

 

ജുബൈലിൽ ആർബി ഹിൽട്ടൺ കമ്പനിയിൽ 17 വർഷമായി ജോലി ചെയ്തുവരികയായിരുന്നു സാം ഫെർണാണ്ടസ്. ഭാര്യ: ജോസഫൈൻ(അധ്യാപിക, തിരൂർ). മക്കൾ: രേഷ്മ(ഫെഡറൽ ബാങ്ക്, കൊല്ലം പൂയപ്പള്ളി), ഡെയ്സി(വിദ്യാർഥിനി). മരുമകൻ: ഉദേശ്(ഖത്തർ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ സംസ്കരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

 

പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രമോദ് മുണ്ടാണിയെ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരുന്നു.

 

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ അഞ്ചുവർഷമായി മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി നോക്കുകയായിരുന്നു. ഉഷയാണ് ഭാര്യ. രണ്ടുമക്കളുണ്ട്. സഹോദരൻ പ്രസാദ് മുണ്ടാണി ജുബൈലിൽ ഉണ്ട്.

 

May 23, 2020, 22:48 pm

Advertisement

Advertisement