20 Monday
January , 2020
6.14 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ഒമാന്‍ കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ട്; ജീവനക്കാരെ രക്ഷപ്പെടുത്തി

June 13, 2019, 20:44 pm

ദുബയ്: ഒമാന്‍ കടലില്‍വച്ച് രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി റിപോര്‍ട്ട്. കപ്പലുകളിലുണ്ടായിരുന്ന 44 ജീവനക്കാരെയും രക്ഷപ്പെടുത്തി. ജപാനുമായി ബന്ധപ്പെട്ട കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ജപാന്‍ വാണിജ്യമന്ത്രാലയം അറിയിച്ചു. 

 

നോര്‍വേജിയന്‍ കപ്പലായ ഫ്രണ്ട് അള്‍ട്ടയര്‍, പനാമ കപ്പല്‍ കോകുക കറേജസ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 6.12, 7 എന്നീ സമയങ്ങളിലായിരുന്നു ആക്രമണം. 

 

ഇറാന്റെ റെസ്‌ക്യൂ ടീം ആണ് കപ്പല്‍ജീവനക്കാരെ രക്ഷപ്പെടുത്തിയതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തൊഴിലാളികളെ ഇറാന്‍ തുറമുഖമായ ജസ്‌കിലെത്തിച്ചിട്ടുണ്ട്. 

 

ചര്‍ച്ചകള്‍ക്കായി ജപാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഇറാനിലെത്തിയ വേളയിലാണ് ജപാനുമായി ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമായി. 

 

അതിനിടെ സംഭവം സംശയകരമാണെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ച വേണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞു.

June 13, 2019, 20:44 pm

Advertisement