29 Saturday
February , 2020
3.52 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

ആസ്ത്രേലിയയെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിയിൽ കടന്നു


അണ്ടർ 19 ലോകകപ്പ് സൂപ്പർ ലീ​ഗ് ക്വാർട്ടർ ഫൈനലിൽ ആസ്ത്രേലിയയെ 74 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ കടന്നു. ഇന്ത്യൻ പേസർ കാർത്തിക്ക് ത്യാ​ഗിയുടെ നാലുവിക്കറ്റ് പ്രകടനമാണ് ആസ്ത്രേലിയയുടെ നടുവൊടിച്ചത്.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അതർവ അങ്കലോകറിന്റെ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ആസ്ത്രേലിയ 159 റൺസിനു കൂടാരം കയറി. 6.3 ഓവറുകൾ ശേഷിക്കെയാണ് ആസ്ത്രേലിയയുടെ പത്തുവിക്കറ്റുകൾ ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയത്.

 


ഏഴാം വിക്കറ്റിൽ അതർവയും രവി ബിഷ്ണോയിയും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതിരുന്നു. 54 പന്തിൽ നിന്ന് നാലു ഫോറും ഒരു സിക്സുമടക്കം 55 റൺസ് നേടിയ അതർവ പുറത്താവാതെ നിന്നു. ബിഷ്ണോയി 30 റൺസെടുത്തു പുറത്തായി.

 

January 28, 2020, 22:27 pm

Advertisement