26 Tuesday
May , 2020
10.54 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

ബേക്കറിയിൽ ബ്രെഡ് ഉണ്ടാക്കുന്നതിനിടെ മാവിൽ കാറിത്തുപ്പി; ജീവനക്കാരൻ അറസ്റ്റിൽ


ബേക്കറിയിൽ റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ കാറിത്തുപ്പിയ തൊഴിലാളി അറസ്റ്റിൽ. അജ്മാനിലെ ഒരു ബേക്കറിയിലെ തൊഴിലാളിയാണ് ബ്രെഡിനുള്ള മാവില്‍ തുപ്പിയത്.

 

ഏഷ്യക്കാരനാണ് തൊഴിലാളി. ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്ന മാവില്‍ തൊഴിലാളി തുപ്പുന്നത് കണ്ട ഒരു ഉപഭോക്താവ് ഇത് മൊബൈലില്‍ പകര്‍ത്തി അധികൃതരെ അറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മനഃപൂർവം ചെയ്തതായി തെളിഞ്ഞത്.

 

തൊഴിലാളിയെ അറസ്റ്റ് ചെയ്തതായും ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബേക്കറി അടച്ചു പൂട്ടിയതായും അധികൃതര്‍ അറിയിച്ചു.

 

ഇത്തരത്തിൽ മനഃപൂർവം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

April 06, 2020, 14:12 pm

Advertisement