12 Wednesday
May , 2021
6.26 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ഹോപ് പ്രോബ് എടുത്ത ചൊവ്വയുടെ ആദ്യചിത്രം പുറത്തുവിട്ട് യുഎഇ



അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യമായ യുഎഇയുടെ ഹോപ് പ്രോബ് എടുത്ത ചൊവ്വയുടെ ആദ്യചിത്രം ബന്ധപ്പെട്ടവർ പുറത്തുവിട്ടു. ചരിത്രത്തിലെ ആദ്യ അറബ് ദൗത്യമെടുത്ത ചൊവ്വയുടെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 25000 കിലോമീറ്റർ അകലെ നിന്നു പകർത്തിയതാണ് ചിത്രം.

 


അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രിം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാനും ചിത്രം ട്വീറ്റ് ചെയ്തു. ബഹിരാകാശ പര്യവേഷണത്തിൽ ഇതരരാജ്യങ്ങൾക്കൊപ്പം കൈകോർക്കുന്ന യുഎഇയുടെ ചരിത്രനിമിഷമാണ് ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞയാഴ്ചയാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഹോപ് പ്രോബ് പകർത്തുന്ന ദൃശ്യങ്ങൾ ആ​ഗോളതലത്തിലുള്ള ഇരുന്നൂറോളം ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കൈമാറും.

 

February 14, 2021, 17:27 pm

Advertisement

Advertisement