28 Friday
February , 2020
11.59 AM
livenews logo
flash News
സംഘപരിവാര കലാപാനന്തരം ഡൽഹി പോലിസിനു പുതിയ മേധാവി ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി

ദുബയ് മുതൽ അബൂദബി വരെ ഡ്രൈവറില്ലാ കാർ പരീക്ഷണയോട്ടം നടത്തി; 2021ഓടെ നിരത്തിലിറങ്ങും


ദുബയ്: 2021ഓടെ ഡ്രൈവർ ​രഹിത കാറുകൾ യുഎഇയിൽ പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാ​ഗമായി പരീക്ഷണയോട്ടം നടത്തി. ദുബയിൽ നിന്ന് അബൂദബി വരെയാണ് മെഴ്സഡസിന്റെ ഡ്രൈവർ രഹിത വാഹനം പരീക്ഷണയോട്ടം നടത്തിയത്. കൊടും ചൂടിലും ​ഗതാ​ഗത തിരക്കിലും വാഹനം എങ്ങനെ പെരുമാറുന്നുവെന്ന് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് പരീക്ഷണയോട്ടം നടത്തിയത്. കഴിഞ്ഞമാസവും അധികൃതർ വാഹനം നിരത്തിലിറക്കിയിരുന്നു. സാധാരണ റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

 

എതിരേ വാഹനം വന്നാൽ, മുന്നിൽ പോവുന്ന വാഹനം പെട്ടെന്നു ബ്രേക്കിട്ടാൽ, കുറഞ്ഞ സ്പീഡിൽ പോയാൽ ഡ്രൈവർ ​രഹിത കാർ എങ്ങനെ പ്രതികരിക്കും എന്നീ കാര്യങ്ങളാണ് പരീക്ഷണയോട്ടത്തിൽ പരിശോധിച്ചത്.

 

ഏതാനും വർഷങ്ങളായി യുഎഇ ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിവരികയാണ്. വാഹനം 2021ൽ നിരത്തിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രത്യേക ലൈസൻസ് നൽകുന്നതിനുള്ള നിയമനിർമാണവും യുഎഇ നടത്തിവരുന്നുണ്ടെന്നാണ് വിവരം.

 

November 28, 2019, 12:44 pm

Advertisement