24 Tuesday
November , 2020
5.45 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

മാർച്ച് മുതൽ യുഎഇയിൽ നിന്ന് ടെൽ അവീവിലേക്ക് ദിവസംതോറും സർവീസ് നടത്താൻ ഇത്തിഹാദ് എയർവേസ്



ഇസ്രായേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നാലെ മാർച്ച് മുതൽ ടെൽ അവീവിലേക്ക് ദിവസവും സർവീസ് നടത്താൻ പദ്ധതിയിട്ട് ഇത്തിഹാദ് എയർവേസ്. 2021 മാർച്ച് 28 മുതൽ സർവീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഇസ്രായേലിലെ ചരിത്ര കേന്ദ്രങ്ങൾ അടക്കമുള്ള കേന്ദ്രങ്ങൾ സന്ദർശിക്കാൻ യുഎഇ പൗരന്മാർക്ക് അവസരമൊരുക്കുകയാണ് സർവീസ് ലക്ഷ്യം. 

 


സപ്തംബർ 15നാണ് യുഎഇയും ഇസ്രായേലും നയതന്ത്ര കരാറിൽ ഒപ്പിട്ടത്. വാഷിങ്ടണിൽ ട്രംപിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു  അബ്രഹാം അക്കോർഡ് എന്ന പേരിൽ യുഎഇ ഇസ്രായേലുമായി രമ്യതയിലെത്തിയത്. ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തിനെതിരായ നിലപാടിൽ നിന്ന് പിൻമാറിയാണ് യുഎഇയും ബഹ്റയ്നും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. 

 

കരാറൊപ്പിട്ടതിനു പിന്നാലെ ഇസ്രായേലിൽ നിന്ന് പ്രതിനിധി സംഘം യുഎഇയിലെത്തുകയും ചെയ്തിരുന്നു. നിരവധി ഇസ്രായേൽ കമ്പനികളാണ് യുഎഇയിൽ ഇപ്പോൾ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്. 

 

November 16, 2020, 19:37 pm

Advertisement

Advertisement