24 Friday
January , 2020
8.24 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

യുകെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാൻ; പ്രതിഷേധം ശക്തം

January 12, 2020, 10:28 am

യുക്രെയിൻ വിമാനം തകർത്തതിനെതിരെ ഇറാനിൽ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുകെ അംബാസഡറെ അറസ്റ്റ് ചെയ്തു. ഇറാനിലുള്ള യുകെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

 

യുക്രൈന്‍ വിമാനം വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

 

അതേസമയം, തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുകെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പ്രതിനിധിയെ പിടികൂടുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

 

176 പേരാണ് ബുധനാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ യുക്രെയിൻ വിമാനം തകർന്ന് കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് യുക്രൈൻ വിമാനം തകർന്നുവീണത്. 

January 12, 2020, 10:28 am

Advertisement