13 Thursday
August , 2020
11.26 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ടെസ് ലയ്ക്ക് എതിരാളിയെ നിർമിക്കാൻ ബ്രിട്ടീഷ് ധനികൻ ചെലവഴിച്ചത് 7125 കോടി രൂപ; ഒറ്റച്ചാർജിൽ 965 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നും വാദം



ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ലയ്ക്ക് എതിരാളിയെ നിർമിക്കാന‍് ബ്രിട്ടീഷ് അതിസമ്പന്നൻ ചെലവഴിക്കുന്നത് 7125 കോടി രൂപ. ഒന്നരലക്ഷം കോടി രൂപ ആസ്തിയുള്ള ജെയിംസ് ഡൈസനാണ് ടെസ് ലയ്ക്ക് എതിരാളിയെ നിർമിക്കുന്ന പദ്ധതിക്ക് പണം മുടക്കുന്നത്.

 

എൻ526 എന്ന നാമകരണം ചെയ്തിരിക്കുന്ന ഇലക്ട്രിക് കാർ വൈകാതെ പുറത്തിറക്കുമെന്നാണ് ജെയിംസ് ഡൈസന്റെ കമ്പനിയുടെ വിശദീകരണം.

 

7 സീറ്ററായ ഇലക്ട്രിക് എസ് യുവിക്ക് ഒറ്റച്ചാർജിൽ തന്നെ 965 കിലോമീറ്റർ മൈലേജ് കിട്ടുമെന്നാണ് ജെയിംസ് ഡൈസൻ അവകാശപ്പെടുന്നത്. ടെസ് ലയുടെ മോഡൽ എസ്സിന് 610 കിലോമീറ്ററും മോഡൽ എക്സിന് 505 കിലോമീറ്ററുമാണ് മൈലേജ് എന്നിരിക്കെ ജെയിംസ് ഡൈസൻറെ എൻ 526ന്റെ മൈലേജ് ഏറെ ശ്രദ്ധേയമാണ്.

 

ജെയിംസ് ഡൈസന്റെ എസ് യുവി നിർമിച്ചിരിക്കുന്നത് അലുമിനിയം ഉപയോ​ഗിച്ചാണ്. 2.6 ടൺ ആണ് വാഹനത്തിന്റെ ഭാരം. 201 കിലോമീറ്റർ വരെ വേ​ഗത കൈവരിക്കാൻ കഴിയും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേ​ഗത കൈവരിക്കാൻ കേവലം 4.8 സെക്കന്റ് മതിയെന്നും അദ്ദേഹം പറയുന്നു. അഞ്ചുമീറ്റർ നീളവും രണ്ടുമീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമാണ് എൻ 526നുള്ളത്.

 


കാർ നിർമിച്ചു ലാഭകരമായി വിറ്റഴിക്കണമെങ്കിൽ 1.37 കോടി രൂപ വില വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 

May 18, 2020, 11:35 am

Advertisement

Advertisement