20 Sunday
September , 2020
1.13 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഉമർ ഖാലിദിനെ തൂക്കിലേറ്റും; ഡൽഹിയിലേത് മുംബൈ ഭീകരാക്രമണത്തിന് സമാനമായ അക്രമം; കപിൽ മിശ്ര


പൗരത്വ പ്രക്ഷോഭത്തിൽ സംസാരിച്ചതിന് ഡൽഹി കലാപത്തിൽ പങ്കാരോപിച്ച് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പൊലീസിനെ വാഴ്ത്തിയും വീണ്ടും വിദ്യേഷപ്രസംഗം നടത്തിയും ബിജെപി നേതാവ് കപിൽ മിശ്ര രംഗത്ത്.

 

ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു. തന്‍റെ വീഡിയോയിലൂടെയാണ് മിശ്ര വീണ്ടും വിദ്യേഷ പ്രസംഗവുമായി രം​ഗത്തെത്തിയത്.

 

''2020 ഫെബ്രുവരിയിൽ ദില്ലിയിൽ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ദില്ലിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു”- മിശ്ര പറഞ്ഞു.

 

ഉമർ ഖാലിദ്, സഫൂറ സർഗാർ, ഖാലിദ് സൈഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തത്. കലാപത്തിന് മാസങ്ങൾ നീണ്ട ആസൂത്രണം ഉണ്ടായിരുന്നുവെന്നും ഇത് ആളുകൾ കൊല്ലപ്പെടാനും ജനങ്ങളുടെ സ്വത്തു വകകൾ നശിപ്പിക്കാനും കാരണമായെന്നും മിശ്ര തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. മിശ്രയുടെ വിദ്യേഷപ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍പ്രതിഷേധമാണ് നടക്കുന്നത്.

 

എന്നാൽ ഫെബ്രുവരിയിൽ കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസം​ഗമായിരുന്നു ഡൽഹി വംശീയാതിക്രമത്തിന് കാരണമായത്. ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. എന്നാൽ കലാപത്തിത്തിൽ കപിൽ മിശ്രയ്ക്ക് പങ്കില്ലെന്നാണ് ഡൽഹി പൊലീസ് വാദം. മൂന്ന് കുറ്റപത്രത്തിലും കപിൽ മിശ്രയുടെ പേരുണ്ടായിരുന്നില്ല. 

 

ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൌരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍ക്കെതിരെയായിരുന്നു കപില്‍ മിശ്രയുടെ വിവാദപ്രസംഗം. ഇതിനു പിന്നാലെയാണ് വംശീയാതിക്രം നടന്നത്. ഇതിൽ കൊല്ലപ്പെട്ട 53 പേരിൽ ഭൂരിഭാ​ഗവും മുസ്ലിങ്ങളായിരുന്നു. നിരവധി മുസ്ലിങ്ങളുടെ വീടുകളും കടകളും വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. 

 

September 15, 2020, 20:26 pm

Advertisement

Advertisement