23 Wednesday
September , 2020
8.04 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മകൾക്ക് റൊട്ടി വാങ്ങിനൽകാൻ പോലും പണമില്ല, യുവാവ് ജീവനൊടുക്കി


വിശന്നുവലഞ്ഞ മകൾക്ക് റൊട്ടി വാങ്ങി കൊടുക്കാൻ പോലും പണമില്ലാത്തതിനാൽ കടക്കെണിയിൽ മുങ്ങിയ യുവാവ് ജീവനൊടുക്കി. നജി അൽ ഫുലൈത്തിയെന്ന യുവാവാണ് ആറുവയസ്സുകാരി മകളുടെ ആവശ്യം നിറവേറ്റാനാവാത്ത നിരാശയിൽ തൂങ്ങിമരിച്ചത്. സിറിയൻ അതിർത്തിയിലെ ലബനീസ് ​ഗ്രാമത്തിലാണ് സംഭവം. നിർമാണത്തൊഴിലാളിയായ നജി അൽ ഫുലൈത്തിക്ക് മൂന്നുമാസമായി പണിയുണ്ടായിരുന്നില്ല.

 

കഴിഞ്ഞദിവസം രാവിലെയാണ് ആറുവയസ്സുകാരിയായ റണീൻ പിതാവിനോട് പ്രഭാതഭക്ഷണത്തിന് റൊട്ടിവാങ്ങാൻ പണം ആവശ്യപ്പെട്ടത്. ആയിരം ലബനീസ് പൗണ്ടായിരുന്നു റൊട്ടിക്ക് വേണ്ടിയിരുന്നത്. എന്നാൽ പോക്കറ്റ് കാലിയായിരുന്ന നജി അൽ ഫുലൈത്തി മകളുടെ ആവശ്യത്തിനു മുന്നിൽ കൈമലർത്തി. മകൾ ദുഖത്തോടെ മടങ്ങിയതിനു പിന്നാലെ വീടിനകത്തു യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ബന്ധുവായ അലി അൽ ഫുലൈത്തി ഓടിയെത്തി കയറ് മുറിച്ച് യുവാവിനെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

 

രാഷ്ട്രീയ അഴിമതിക്കും ഭരണപരാജയത്തിനുമെതിരേ ഒക്ടോബർ 17 മുതൽ ലബനീസ് പൗരൻമാർ ദേശവ്യാപക പ്രക്ഷോഭത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകരാൻ കാരണം അഴിമതിയും ഭരണപരാജയവുമാണെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

 

രണ്ടുമക്കളാണ് നജി അൽ ഫുലൈത്തിക്കുള്ളത്. അർബുദ രോ​ഗിയായ ഭാര്യയുടെ ചികിൽസയ്ക്കായി ഏറെ പണം യുവാവ് ചെലവഴിച്ചിരുന്നുവെന്നും ഇതുമൂലമുണ്ടായ കടബാധ്യതയാണ് യുവാവിന് ഉണ്ടായിരുന്നതെന്നും ബന്ധു വ്യക്തമാക്കി. ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ നജിക്ക് ഉണ്ടായിരുന്നില്ല. റൊട്ടി വാങ്ങാൻ പണം ചോദിച്ച മകളുടെ മുന്നിൽ നിസ്സഹായനായി പോയ നിമിഷമായിരിക്കാം നജി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും ബന്ധുവായ അലി പറയുന്നു.

 

December 02, 2019, 20:37 pm

Advertisement

Advertisement