21 Tuesday
January , 2020
6.10 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

വിമാനയാത്രയ്ക്കിടെ യുവതിയെ തേളുകുത്തി

December 08, 2019, 13:25 pm

വിമാനയാത്രയ്ക്കിടെ യുവതിയെ തേളുകുത്തി. സാൻഫ്രാൻസിസ്കോയിൽ നിന്ന് അറ്റ്ലാന്റയിലേക്കു പോവുകയായിരുന്ന യുനൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. കാലിൽ എന്തോ കുത്തിയതു പോലെ തോന്നിയ യുവതി ടോയ്ലറ്റിൽ പോയി നോക്കുമ്പോഴാണ് പാന്റ്സിനുള്ളിൽ നിന്ന് തേൾ ഇറങ്ങിപ്പോവുന്നതു കാണുന്നത്.

 


അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിക്ക് വിമാനത്തിൽ വച്ച് പ്രാഥമിക ചികിൽസ നൽകുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.   

 

2017ലും യുനൈഡറ്റഡ് എയർലൈൻസിൽ വച്ച് തേളിന്റെ കുത്തേറ്റതായി കനേഡിയൻ പൗരൻ പരാതിപ്പെട്ടിരുന്നു. ടെക്സാസിൽ നിന്നു കാനഡയിലേക്കു പോവുകയായിരുന്ന വിമാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബർത്തിൽ നിന്ന് യുവാവിന്റെ തലയിലേക്കു വീണ തേളായിരുന്നു കുത്തിയത്. വിമാനയാത്രാക്കൂലി തിരിച്ചുനൽകിയായിരുന്നു വിമാനക്കമ്പനി അന്ന് യാത്രക്കാരനെ സമാധാനിപ്പിച്ചത്.

December 08, 2019, 13:25 pm

Advertisement