14 Thursday
November , 2019
5.00 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ലിംഗ വലിപ്പവും വംശവും സ്ത്രീകൾക്കു പ്രശ്നമല്ല; കാമുകന്റെ ഗുണവിശേഷങ്ങൾ എന്തൊക്കെയാവണം? അന്താരാഷ്ട്ര സർവ്വേ റിപ്പോർട്ട്

July 26, 2019, 15:43 pm

കാമുകനു വേണ്ട ഗുണങ്ങളെന്താണെന്നു ചോദിച്ചാല്‍ പറയാന്‍ നൂറുകൂട്ടം കാര്യങ്ങളുണ്ടാവും പെണ്‍കുട്ടികള്‍ക്ക്. അത്തരം കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഈയിടെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ അന്താരാഷ്ട സർവ്വേ നടന്നു. 180 രാജ്യങ്ങളിലായിരുന്നു സര്‍വേ. ഈ വിഷയത്തിൽ നടന്ന ഏറ്റവും ബൃഹത്തായ സർവേയാണിത്.

 


ലിംഗവലിപ്പം, മസിലുകള്‍, മുഖരോമം തുടങ്ങിയ പ്രത്യേകതകളും രാഷ്ട്രീയവും വംശവുമെല്ലാം പെണ്ണുങ്ങൾ കാര്യമാക്കുന്നുണ്ട് എങ്കിലും സർവ്വേ നടന്ന രാജ്യങ്ങളിൽ പ്രഥമ പരിഗണന ലഭിച്ചത് ഇവയ്‌ക്കൊന്നുമല്ല.

 


ജർമനിയിലെ ഗൊട്ടിങ്ങെൻ സർവകലാശാല (University of Göttingen) യും പ്രമുഖ വനിതാ ട്രാക്കിങ് ആപ്പായ ക്ലൂവും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. വിവിധ പ്രായത്തിലുള്ള തിരഞ്ഞെടുത്ത 68,000 സ്ത്രീകള്‍ക്കിടയിലായിരുന്നു സര്‍വേ. പങ്കാളി തന്റെ വംശത്തില്‍പ്പെട്ടവനാവണമെന്ന ശാഠ്യം ഉള്ളവർ വളരെക്കുറവായിരുന്നു. പുരുഷന്റെ വലിയ ലിംഗത്തെക്കാൾ ചെറിയ പുഞ്ചിരി ആണ് സ്ത്രീകളെ ആകർഷിക്കുക എന്ന് പഠനം വ്യക്തമാക്കുന്നു.

 


സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനവും പറഞ്ഞത് ഒരു കാര്യമായിരുന്നു. കാമുകനോ ഭര്‍ത്താവോ ആരുമാവട്ടെ 'തന്റെ പങ്കാളി അനുകമ്പ ഉള്ളവനായിരിക്കണം.' കരുണയില്ലാതെ പെരുമാറുന്ന ആളാവരുത് പങ്കാളി എന്ന അഭിപ്രായത്തിന് എല്ലാ പ്രായത്തിലുള്ളവരും പ്രഥമ സ്ഥാനമാണ് നൽകിയത്.
 

 

പങ്കാളിയുടെ പിന്തുണ, ബുദ്ധി, വിദ്യാഭ്യാസം ആത്മവിശ്വാസം തുടങ്ങിയവയ്ക്കും അവര്‍ പ്രാധാന്യം നല്‍കുന്നു. ആകര്‍ഷകമായ ശരീരവും സൗന്ദര്യമുള്ള മുഖവും സാമ്പത്തിക സുസ്ഥിരതയുമൊക്കെ അതിനു പിന്നില്‍ മാത്രമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്.
 

 

 

വേണ്ടത് കുട്ടികള്‍


കുട്ടികളെ നല്‍കാന്‍ പ്രാപ്തരായ ഇണ വേണമെന്ന ആവശ്യമാണ് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ആവശ്യപ്പെട്ടത്.


വംശവും മതവും


പങ്കാളി തന്റെ വംശത്തില്‍പ്പെട്ടവനാവണമെന്ന ശാഠ്യം കേവലം 10 ശതമാനം പേര്‍ മാത്രമാണ് പങ്കുവച്ചത്. ഒരു മതക്കാരനാവണമെന്ന് ആവശ്യപ്പെട്ടത് 25.4 ശതമാനവും.


ലിംഗവലിപ്പം


പങ്കാളിക്ക് ഇടത്തരം വലിപ്പമുള്ള ലിംഗം മതിയെന്ന ഉത്തരമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും പങ്കുവച്ചത്. നീളം കുറഞ്ഞ മുടി, നീളമേറിയ കൈകള്‍, ആകര്‍ഷകമായ പിന്‍വശം, മസിലുകള്‍, മുഖരോമം തുടങ്ങിയ പ്രത്യേകതക ളും തന്റെ പങ്കാളിക്ക് ആവശ്യമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വശ്യമായ പുഞ്ചിരിയും ഇവർ ആഗ്രഹിക്കുന്നു.

 

മുന്‍തൂക്കം പണത്തിന്

 

ജപ്പാന്‍, മെക്‌സിക്കോ, കൊളംബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഈ രാജ്യങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ യഥാക്രമം 67, 61, 60, 59 ശതമാനം പേരും പങ്കാളിക്ക് സാമ്പത്തിക സുസ്ഥിരത വേണമെന്ന് അഭിപ്രായപ്പെട്ടു.


വിദ്യാഭ്യാസം


കൊളംബിയ, മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ യഥാക്രമം 82, 81, 81 ശതമാനവും വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കി.


രാഷ്ട്രീയം


പുരുഷന് രാഷ്ട്രീയകാഴ്ചപ്പാടു വേണമെന്നാണ് ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്ത്രീകളുടെ അഭിപ്രായം. ബ്രസീലില്‍ 44.2 ശതമാനം പേര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ യുഎസില്‍ 43.6 ശതമാനമാണ് ഇതിനെ പിന്തുണച്ചത്.


പങ്കാളി പിന്തുണ നല്‍കുന്നവരായിരിക്കണമെന്ന് 87 ശതമാനവും 72.3 ശതമാനം പേര്‍ ബുദ്ധിയുള്ളവനായിരിക്കണമെന്നും ഉത്തരം നല്‍കി. 64.5 ശതമാനം പേര്‍ വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കിയപ്പോള്‍ 60 ശതമാനം പേര്‍ക്ക് ആത്മവിശ്വാസമാണ് പങ്കാളിയില്‍ വേണ്ട ഗുണം. സർവെയ്‌ക്കു തിരഞ്ഞെടുത്ത 68,000 സ്ത്രീകളിൽ 40,600 പേരും 18നും 24നുമിടയിൽ പ്രായമുള്ളവരായിരുന്നു.

July 26, 2019, 15:43 pm

Advertisement