18 Saturday
January , 2020
11.08 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഉന്നാവോ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

December 08, 2019, 16:19 pm

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൂട്ടബലാത്സംഗം ചെയ്തവർ തന്നെ ജാമ്യത്തിലിറങ്ങിയ ശേഷം തീവച്ചു കൊന്ന പെൺകുട്ടിയുടെ മൃതദേഹം ഏറെ അനിശ്ചിതത്വത്തിനൊടുവിൽ സംസ്കരിച്ചു. 90 ശതമാനവും തീയെടുത്തതിനാൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മൃതദേഹം മറവ് ചെയ്യുമെന്നും ചിതയിൽ വയ്ക്കാൻ ഒന്നും ബാക്കിയില്ലെന്നും പെൺകുട്ടിയുടെ സഹോദരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

ഇന്നലെ ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ആംബുലൻസിൽ എത്തിച്ച മൃതദേഹം രാത്രിയാണ് ഉന്നാവോയിലെ ഗ്രാമത്തിൽ എത്തിയത്. ഇന്നു രാവിലെ തന്നെ സംസ്കരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുബത്തിന്റെ നിലപാട്. ഇതേതുടർന്ന് ലഖ്നൗ ഡിവിഷണൽ കമ്മീഷണർ അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ദീർഘ ചർച്ചയ്ക്കൊടുവിലാണ് മൃതദേഹം സംസ്കരിക്കാൻ കുടുംബം സമ്മതിച്ചത്.

 

കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് സർക്കാർ ജോലി, കുടുംബത്തിന് പൊലീസ് സംരക്ഷണം, സഹോദരന് തോക്ക് ലൈസൻസ് എന്നിവയാണ് കുടുംബവുമായുള്ള ചർച്ചയിൽ തീരുമാനമായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ രണ്ട് വീടുകളും കുടുംബത്തിന് നിർമിച്ചു നൽകും. ഇതു കൂടാതെ, 25 ലക്ഷം രൂപയും നൽകാമെന്ന് ഏറ്റിട്ടുണ്ട്. കുടുംബത്തിന്‍റെ നിബന്ധനകളെല്ലാം അംഗീകരിച്ചുവെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു. സംസ്കാര ചടങ്ങുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. 

December 08, 2019, 16:19 pm

Advertisement