24 Tuesday
November , 2020
5.04 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

യുപിയിൽ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തയാളെ തലയറുത്ത് കൊന്നു


ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകൾക്കെതിരെ ലൈം​ഗികാതിക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കെ ബലാത്സം​ഗ കേസ് പ്രതിയെ തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പിലിഭിട്ടിനടുത്തുള്ള ​ഗ്രാമത്തിലെ 22കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത രാംകോട്ട് സ്വദേശിയായ അനൂപ് കശ്യപ് എന്ന 25കാരനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

 

പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള ഭാരാഹി വനമേഖലയില്‍ നിന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞ് ഏകദേശം അസ്ഥികൂടം ആയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ പീഡിപ്പിച്ച ശേഷം അനൂപ് കശ്യപ് ഒളിവില്‍ പോയിരുന്നു. 

 

പൊലീസ് ഇയാള്‍ക്ക് വേണ്ടി ഏറെ നാളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അനുപിന്റെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് കുടുംബക്കാര്‍ക്ക് പോലും വിവരം ലഭിച്ചിരുന്നില്ലെന്ന് എസ്പി ജയ്പ്രകാശ് യാദവ് പറഞ്ഞു.

 

വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ യുവതിയുടെ കുടുംബമാണെന്ന് അനുപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനാണ് അനൂപ് യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂര ബലാത്സം​ഗം ചെയ്തത്.

November 18, 2020, 14:01 pm

Advertisement

Advertisement