ദുബയ്: മുന്നൂറിലധികം ബ്രാൻഡുകൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ടുമായി ദ കൺസപ്ട് ബിഗ് ബ്രാൻഡ് കാർണിവൽ(സിബിബിസി). ദുബയ് വേൾഡ് ട്രേഡ് സെന്ററിലെ എട്ടാം ഹാളിലാണ് വമ്പിച്ച ഓഫറുകളുമായി വിൽപ്പനമേള. ഡിസംബർ രണ്ടുമുതൽ അഞ്ചുവരെ മാത്രമാണ് സിബിബിസി മേള. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് പ്രവർത്തിസമയം.
ഓഫറിനു പുറമെ സന്ദർശകർക്ക് സൗജന്യസമ്മാനവും സിബിബിസി നൽകുന്നുണ്ട്. ചെരുപ്പുകൾ, ആഭരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധലേപനങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കാർണിവലിലൂടെ വിറ്റഴിക്കുന്നത്.
December 02, 2019, 16:29 pm