21 Tuesday
January , 2020
4.07 PM
livenews logo
flash News
നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു പൗരത്വനിയമത്തെ അനുകൂലിച്ച് സംസാരിക്കാത്തതിന് ദറസ് വിദ്യാർഥിക്ക് നേരെ ആക്രമണം; കേസെടുത്തു

ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

August 22, 2019, 15:45 pm

വെല്ലൂര്‍: ദലിതന്റെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോവുന്നതിനു സവര്‍ണര്‍ വഴി നിഷേധിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. സ്വകാര്യ വ്യക്തികളുടെ വസ്തുവിലൂടെയാണ് ശ്മശാനത്തിലേക്ക് പോവേണ്ടിയിരുന്നത്. എന്നാല്‍ മൃതദേഹവുമായി പോവുന്നതിന് വസ്തുവിന്റെ ഉടമകളായ സവര്‍ണജാതിക്കാര്‍ അനുവാദം നല്‍കിയില്ല.

 

പത്തുവര്‍ഷം മുമ്പാണ് സവര്‍ണജാതിക്കാര്‍ വസ്തുവേലിക്കെട്ടി തിരിച്ചതെന്നു മരിച്ചയാളുടെ മരുമകനായ വിജയ് പറയുന്നു. പാലത്തില്‍ നിന്ന് താഴേക്ക് നടകള്‍ ഉണ്ടെങ്കിലും മൃതദേഹം അതുവഴി കൊണ്ടുവരാന്‍ കഴിയില്ല. ശ്മശാനത്തിലേക്ക് വഴിയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ശ്മശാനം അനുവദിക്കുകയോ വേണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

 

അമ്പതോളം ദലിത് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇവിടെ മരിക്കുന്നവരുടെ മൃതദേഹങ്ങളെല്ലാം പലയിടങ്ങളിലാണ് സംസ്‌കരിക്കുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച കുപ്പന്റെ(65)മൃതദേഹമാണ് ഇപ്പോള്‍ പാലത്തില്‍ നിന്ന് കെട്ടിയിറക്കി ശ്മശാനത്തിലേക്കു കൊണ്ടുപോയത്.

 

എന്നാല്‍ ഇത്തരമൊരു പ്രശ്‌നം ഇതുവരെ ദലിത് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ശ്മശാനത്തിലേക്ക് പോവാന്‍ രണ്ടു വ്യക്തികളുടെ വസ്തുവിലൂടെയാണ് വഴി അനുവദിക്കേണ്ടതെന്നും ദലിത് കുടുംബങ്ങള്‍ ഇവരോട് അനുവാദം ചോദിച്ചിട്ടില്ലെന്നും പറയുന്നു.

 

പുഴയോരത്തുള്ള ശ്മശാനം അനധികൃതമാണെന്ന് ജില്ലാ കലക്ടര്‍ എ ഷണ്‍മുഖ സുന്ദരം പ്രതികരിച്ചു. ബദല്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ തിരുപട്ടൂര്‍ താലൂക്കിലെ സബ് കലക്ടര്‍ ബി പ്രിയങ്ക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

August 22, 2019, 15:45 pm

Advertisement