24 Tuesday
November , 2020
5.02 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

ഇത് 'തീക്കളി'; കാണിച്ചത് കുറ്റകരമായ അനാസ്ഥ; ഉറു​​​​​​ഗ്വേ ടീമിന് പിഴയിട്ട് ആരോ​ഗ്യ മന്ത്രാലയം


 

കോവിഡ് പ്രതിസന്ധിക്കു പിന്നാലെ ഉറു​ഗ്വേ ടീമിന് തിരിച്ചടിയായി സർക്കാർ നടപടിയും. ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കെത്തിയ നാഷനൽ ഫുട്ബോൾ താരങ്ങൾക്ക് മതിയായ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉറു​ഗ്വേ ആരോ​ഗ്യ മന്ത്രാലയം രാജ്യത്തെ ഫുട്ബോൾ ഫെഡറേഷന് പിഴ ചുമത്തിയിരിക്കുകയാണിപ്പോൾ. 

 

ആ​ഗോള വിമർശനങ്ങൾക്ക് വരെ വഴിവച്ച ഫെഡറേഷന്റെ നടപടിക്ക് 12,650 യൂറോയാണ് മന്ത്രാലയം പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ ടീം ക്യാംപിലെത്തിയ താരങ്ങൾക്ക് മതിയായ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ആരോ​ഗ്യ മന്ത്രാലയം വീഴ്ച വരുത്തിയതിനെ തുടർന്ന് ക്യാപ്റ്റൻ ഡിയ​ഗോ ​ഗോഡിനടക്കം 16 താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറു​ഗ്വേയുടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. 

 

കൊളംബിയയ്ക്കെതിരേ എതിരില്ലാത്ത മുന്നു ​ഗോളുകൾക്ക് ജയിച്ചെങ്കിലും ​ഗ്രൂപ്പിലെ ശക്തരായ ബ്രസീലിനെതിരേ ഏകപക്ഷീയമായ രണ്ടു ​ഗോളുകൾക്ക് ഉറു​ഗ്വേ പരാജയപ്പെട്ടിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടർന്ന് സുപ്പർ താരം ലൂയിസ് സുവാരസടക്കം മത്സരത്തിൽനിന്ന് മാറിനിന്നതാണ് ഉറു​ഗ്വേക്ക് തിരിച്ചടിയായത്. 

 

രണ്ടു മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ടീമം​ഗങ്ങൾക്ക് ക്ലബ്ബുകളിലേക്കു മടങ്ങി പോകുന്നതിനും കോവിഡ് വെല്ലുവിളിയായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങി. ഉറു​ഗ്വേ ഫുട്ബോൾ ഫെഡറേഷന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതികരണവുമായി അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബധികൃതർ രം​ഗത്തെത്തി. ഉറു​ഗ്വേ ടീം കാണിച്ച നിസ്സം​ഗത കാരണം തങ്ങളുടെ രണ്ടു താരങ്ങൾക്ക്  കോവിഡ് ബാധിച്ചതാണ് ക്ലബ്ബ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.

ലാലി​ഗയിൽ ഇന്ന് നടക്കുന്ന ബാഴ്സയ്ക്കെതിരായ പോരാട്ടത്തിൽ സൂപ്പർ താരം സുവാരസടക്കം പുറത്തിരിക്കേണ്ടി വരുമെന്നതും മാനേജ്മെന്റിനെ കൂടുതൽ വിഷമവൃത്തത്തിലാക്കി. ഉറു​ഗ്വേ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്കെതിരേ ലാലി​ഗ അധികൃതർ ഫിഫയെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ.

 

November 21, 2020, 20:43 pm

Advertisement

Advertisement