9 Thursday
July , 2020
7.38 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

അമേരിക്കയിൽ ചൈനീസ് കമ്പനികൾക്ക് വിലക്ക്; ദേഷ്യം കൂടിവരികയാണെന്ന് ട്രംപ്


വാഷിങ്ടൺ: ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഫേവേയ്, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക്

 

ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍സീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

 

യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യുഎസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കാനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് എഫ്സിസി പറഞ്ഞു.

 

”നടപടിയുടെ ഫലമായി, എഫ്സിസിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല”- അമേരിക്ക വ്യക്തമാക്കി.

 

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയിലും ചൈനയ്ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

 

അതേസമയം, തനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ അരിശം വരുന്നുണ്ടെന്നും ആളുകള്‍ക്ക് അത് കാണാന്‍ കഴിയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോഴാണ് ദേഷ്യം കൂടിവരുന്നതെന്ന് ട്രംപ് പറയുന്നു. കോവിഡ് വ്യാപനത്തിന് പിന്നില്‍ അമേരിക്കയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു.

July 01, 2020, 11:26 am

Advertisement