18 Friday
September , 2020
10.12 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

സാമൂഹിക അകലം പാലിച്ചിരുന്നെങ്കിൽ യുഎസിൽ 30000 മരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് പഠനം



വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനവും അതുമൂലമുണ്ടാകുന്ന മരണങ്ങളും മൂലം പൊറുതിമുട്ടുന്ന യുഎസിൽ സാമൂഹിക അകലം പാലിച്ചിരുന്നെങ്കിൽ മുപ്പതിനായിരം ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് പഠനം. കൊളംബിയ യൂനിവേഴ്സിറ്റി മെയിൽമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ​ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 15ന് സാമൂഹിക അകലം പാലിക്കൽ നിർദേശം നൽകുന്നതിനു പകരം ഒരാഴ്ച മുമ്പ് ഇതു പ്രാബല്യത്തിൽ വരുത്തിയിരുന്നെങ്കിൽ 30000 മരണം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് പഠനസംഘത്തിന്റെ റിപോർട്ട്.

 


1577287 പേർക്കാണ് യുഎസിൽ ഇതുവരെ വൈറസ് ബാധിച്ചതെന്ന് ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ റിപോർട്ടിൽ പറയുന്നു. 94702 ജീവനുകളും വൈറസ് ബാധയെ തുടർന്ന് പൊലിഞ്ഞു.

 

അതേസമയം പഠനറിപോർട്ട് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീർ തള്ളി. വിവരം ലഭിച്ചതിനനുസൃതമായി മികച്ച നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. ചൈന സുതാര്യമാവുകയും ലോകാരോ​ഗ്യ സംഘടന ലക്ഷ്യത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ജൂഡ് ഡീർ കൂട്ടിച്ചേർത്തു.

 

 

നേരത്തേ കൊറോണ വൈറസ് ബാധയെ യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് നിസാരമാക്കി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വൈകാതെ കാര്യങ്ങൾ കൈവിട്ടുപോവുകയും വൈറസ് അതിവേ​ഗം പടർന്നുപിടിക്കുകയുമാണുണ്ടായത്. കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് പുറത്തുപോയതാണെന്നും ട്രംപ് ആരോപിച്ചു. ലോകാരോ​ഗ്യ സംഘടന ചൈനയുടെ പക്ഷം ചേരുകയാണെന്നു പറഞ്ഞ ട്രംപ് സംഘടനയ്ക്കു നൽകുന്ന ഫണ്ടിങ്ങും നിർത്തിവയ്ക്കാൻ വൈറ്റ് ഹൗസിനു നിർദേശം നൽകുകയും ചെയ്തിരുന്നു. അമേരിക്കൻ ചൈനയിൽ പോയി വൈറസ് ഉറവിടം പരിശോധിക്കാമെന്ന ട്രംപിന്റെ ആവശ്യം ചൈന തള്ളിയിരുന്നു.

 

May 22, 2020, 11:55 am

Advertisement

Advertisement