25 Wednesday
May , 2022
7.55 PM
livenews logo
flash News
പി സി ജോർജ് വീണ്ടും അറസ്റ്റിൽ പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ട്രെയിൻ കൊള്ളയ്ക്ക് ഇരയാവുന്ന ആമസോണും ഫെഡക്സും



ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളായ ആമസോണിന്റെയും ഫെഡക്സിന്റെയും ഡെലിവറിക്കു കൊണ്ടുവന്ന വസ്തുവകകൾ ട്രെയിനിൽ നിന്ന് കൊള്ളയടിക്കുന്നു. ലോസ് ആഞ്ചലസിലെ റെയിൽവേ ട്രാക്കിൽ ഇങ്ങനെ കൊള്ളയടിക്കുന്നത് തുടർക്കഥയാവുകയാണെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നിർത്തുന്ന സമയത്ത് ഡെലിവറിക്കുകൊണ്ടുവരുന്ന വസ്തുവകകൾ കൊള്ളയടിച്ചശേഷം കാലിയായ ബോക്സുകൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ദിനേന ഇത്തരംകൊള്ളയടി സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് അധികൃതർ പറയുന്നു.

 

ആമസോണിനും ഫെഡക്സിനും പുറമേ ടാർ​ഗറ്റ്, യുപിഎസ് എന്നിവയും ഇത്തരത്തിൽ കൊള്ളയ്ക്ക് ഇരയാവുന്നുണ്ട്. ചരക്കുവണ്ടികൾ നിർത്തുന്ന സമയത്ത് കൊള്ളസംഘം വാഹനത്തിൽ കയറുകയും ബോ​ഗികളുടെ പൂട്ട് അറുത്ത ശേഷം ഡെലിവറിക്കുകൊണ്ടുപോവുന്ന ചരക്കുകൾ കൊള്ളയടിക്കുകയുമാണ് ചെയ്തുവരുന്നത്.

 

കോവിഡ് വ്യാപനം തുടങ്ങിയ 2020 ഡിസംബർ മുതൽ ഇത്തരം കൊള്ളയടികളിൽ 160 ശതമാനം വരെ വർധനവ് ഉണ്ടായതായി റെയിൽ ഓപറേറ്റായ യൂനിയൻ പസഫിക് വ്യക്തമാക്കി. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 2021 ഒക്ടോബറിൽ കവർച്ചയിൽ നാലുമടങ്ങോളം വർധനവാണ് ഉണ്ടായത്. 2021ൽ 90ശതമാനത്തിലധികം കണ്ടെയ്നറുകളും ഇങ്ങനെ കൊള്ളയടിക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.

 

കൊള്ളയടി വ്യാപകമായതോടെ ഡ്രോണുകൾ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളേർപ്പെടുത്തുകയും കൂടുതൽ സുരക്ഷാജീവനക്കാരെ നിയോ​ഗിച്ചതായും യൂനിയൻ പസഫിക് പറഞ്ഞു. നൂറിലേറെ പേരെയാണ് ഇത്തരം കൊള്ളയടിക്കിടെ പിടികൂടിയത്. പിടിക്കപ്പെടുന്നവർക്ക് ചെറിയ പിഴ മാത്രമാണ് ശിക്ഷയെന്നിരിക്കെ ഈ പിഴ അടച്ച ശേഷം വീണ്ടും സമാനകുറ്റകൃത്യത്തിൽ മുഴുകുകയാണ് ചെയ്തുവരുന്നതെന്നും യൂനിയൻ പസഫിക് കൂട്ടിച്ചേർത്തു.

 

January 15, 2022, 18:54 pm

Advertisement

Advertisement