28 Tuesday
January , 2020
7.17 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

സിപിഐ മാവോയിസ്റ്റിനെ ഭീകരസംഘടനാ പട്ടികയിൽപ്പെടുത്തി അമേരിക്ക

November 06, 2019, 11:21 am

വാഷിങ്ടൺ: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ലോകത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ്.

 

താലിബാൻ (അഫ്ഗാനിസ്ഥാൻ), ഐഎസ്, അൽ-ശബാബ് (ആഫ്രിക്ക), ബോകോ ഹറം (ആഫ്രിക്ക), ഫിലിപ്പീൻ കമ്യൂണിസ്റ്റ് പാർട്ടി എന്നിവയ്ക്കു ശേഷമാണ് പട്ടികയിൽ സിപിഐ മാവോയിസ്റ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ സിപിഐ മാവോയിസ്റ്റ് 177 സംഭവങ്ങളിൽ 311 പേരെ കൊലപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

 

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 833 സംഭവങ്ങളിലായി 240 പേര്‍ മരിച്ചെന്നാണ് വിവരം. ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും ഇന്ത്യയിലെ 57 ശതമാനം ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും യു.എസ്. സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

November 06, 2019, 11:21 am

Advertisement