4 Thursday
March , 2021
2.27 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്തു; ഇനി വിചാരണ



യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്തു. അധികാരമൊഴിയാൻ കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ജനപ്രതിനിധികൾ ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് മോഷണമെന്ന ട്രംപിന്റെ ആരോപണം ഏറ്റെടുത്ത് അനുയായികൾ കാപിറ്റോൾ ഹിൽസിൽ നടത്തിയ അതിക്രമത്തിന്റെ കുറ്റം ചുമത്തിയാണ് ട്രംപിനെ പുറത്താക്കാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്.

 

കഴിഞ്ഞദിവസവും ഇംപീച്ച് ചെയ്തെങ്കിലും നിയമം നടപ്പാക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇതിനു വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് രണ്ടാം തവണയും ഇംപീച്ച് ഉണ്ടായത്. 197നെതിരേ 232 വോട്ടുകൾക്കായിരുന്നു ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച് നടപ്പായത്. പുറത്താക്കുന്ന ട്രംപിനെ വിചാരണ ചെയ്യാനും തീരുമാനമായി.

 

ട്രംപിനെ പുറത്താക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹത്തിന്റെ അനുകൂലികളായ ജനപ്രതിനിധികൾ വാദിച്ചെങ്കിലും വിലപ്പോയില്ല.

 

20ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കും. ബൈഡന്റെ വിജയം അം​ഗീകരിക്കാൻ ട്രംപ് ഇപ്പോഴും കൂട്ടാക്കിയിട്ടില്ല.

 

കാപിറ്റോൾ ഹിൽസ് അതിക്രമത്തിൽ പൊലീസുകാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. അതിക്രമശേഷം ഈ ദൃശ്യങ്ങൾ ട്രംപ് തന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തതും വിവാദമായിരുന്നു. ട്രംപിന്റെ ചാനൽ യുട്യൂബ് സസ്പെന്റ് ചെയ്തിരിക്കുകയാണിപ്പോൾ.

 

 

January 14, 2021, 08:32 am

Advertisement

Advertisement