13 Thursday
August , 2020
2.21 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

താലിബാനുമായി അമേരിക്കയുടെ ചർച്ച ഖത്തറിൽ പുനരാരംഭിച്ചു


താലിബാനുമായുള്ള ചർച്ച അമേരിക്ക ഖത്തറിൽ പുനരാരംഭിച്ചതായി റിപോർട്ട്. താലിബാനുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതായ യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് മൂന്നു മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയാണ് ഖത്തറിൽ വച്ച് താലിബാനുമായി യുഎസ് ചർച്ച പുനരാരംഭിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്.

 

 

ഇരുകൂട്ടരും തമ്മിൽ സമാധാനകരാറിലെത്തിയാൽ 18 വർഷമായി നീളുന്ന സൈനികനീക്കത്തിനാവും അറുതിവരിക. അഫ്​ഗാനിസ്താനിലെ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാവും ചർച്ചയിൽ പ്രാമുഖ്യം നൽകുന്നതെന്ന് യുഎസ് വൃത്തങ്ങൾ പറയുന്നു.

 


‍അഫ്​ഗാനിസ്താനിലേത് നിയമവിരുദ്ധ സർക്കാർ എന്നതാണ് താലിബാൻ നിലപാട്. അതിനാൽ അഫ്​ഗാൻ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും താലിബാൻ പറയുന്നു. അമേരിക്കൻ നയതന്ത്ര പ്രതിനിധി സൽമായ ഖലീൽസാദ് ആണ് താലിബാനുമായുള്ള അനുരഞ്ജനചർച്ചകൾക്കു നേതൃത്വം നൽകുക. 

December 07, 2019, 19:13 pm

Advertisement

Advertisement