11 Wednesday
December , 2019
11.53 AM
livenews logo
flash News
പൗരത്വ ഭേ​ദ​ഗതി ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ശുദ്ധീകരണത്തിനുള്ള കേന്ദ്രത്തിന്റെ ക്രിമിനൽ ആക്രമണമെന്ന് രാഹുൽ ​ഗാന്ധി വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി

ഫലസ്തീനിലെ ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമല്ലെന്ന് അമേരിക്ക

November 19, 2019, 09:19 am

വാഷിങ്ടൺ: ഫലസ്തീനു കീഴിലുള്ള മേഖലകളിലെ ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയിരിക്കുന്ന അധിനിവേശത്തെക്കുറിച്ച് നിയമപരമായ പഠിച്ചശേഷമാണ് തങ്ങൾ ഇത്തരമൊരു നിലപാടിലെത്തിയതെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.

 


അതേസമയം ഇസ്രായേലി കൈയേറ്റങ്ങൾ നിയമവിരുദ്ധമല്ലെന്നു വിധിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ തള്ളിക്കളയാനും അമേരിക്കയ്ക്കു യോ​ഗ്യതയോ അധികാരമോ ഇല്ലെന്നും ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നബീൽ അബൂ റുദീന പ്രതികരിച്ചു.

 

ഈ വർഷം വെസ്റ്റ്ബാങ്കിൽ 8337 വീടുകൾ നിർമിക്കുന്നതിന് ഇസ്രായേൽ അനുമതി നൽകിക്കഴിഞ്ഞുവെന്ന് സന്നദ്ധസംഘടനയായ പീസ് നൗ പറയുന്നു. കഴിഞ്ഞ വർഷം അനുവദിച്ച വീടുകളുടെ ഇരട്ടിയാണിത്.

November 19, 2019, 09:19 am

Advertisement