9 Sunday
August , 2020
4.03 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ഇറാനെതിരേ ഏകപക്ഷീയ യുദ്ധം പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം പാസാക്കി


ഇറാനെതിരേ ഏകപക്ഷീയ യുദ്ധം പ്രഖ്യാപിക്കുന്നതിന് പ്രസിഡന്റ് ട്രംപിനുള്ള അധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കി. 1973ലെ വാർപവേഴ്സ് ആക്റ്റ് പ്രകാരം ഇറാനെതിരേ ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കാൻ പ്രസിഡന്റ് കഴിയും. ഈ അധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം മുമ്പ് സഭ പാസാക്കിയിരുന്നു. ഈ പ്രമേയത്തിന്റെ തനി രൂപമാണ് യുഎസ് സെനറ്റ് കഴിഞ്ഞദിവസം പാസാക്കിയത്.

 


ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ആക്രമണത്തിന് ഉത്തരവിടും മുമ്പ് ട്രംപ് സഭാം​ഗങ്ങളുടെ അനുമതി വാങ്ങേണ്ടിയിരുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയെ മര്റൊരു യുദ്ധത്തിലേക്ക് തള്ളിയിടുന്ന നടപടിയാണ് അമേരിക്കയുടെ ഭാ​ഗത്തുനിന്നുണ്ടായത്. നമ്മുടെ പ്രസിഡന്റ് ആരാണെന്നതു കാര്യമല്ല. അവർ ആരായിരുന്നാലും കൂടിയാലോചനയില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കരുതായിരുന്നുവെന്നും പ്രമേയം അവതരിപ്പിച്ച സെനറ്റർ ടിം കൈൻ ചൂണ്ടിക്കാട്ടി. 47 ഡമോക്രാറ്റുകളുടെയും എട്ട് റിപബ്ലിക്കൻസുമാണ് പ്രമേയത്തെ പിന്തുണച്ചത്.

February 14, 2020, 09:34 am

Advertisement

Advertisement