13 Thursday
August , 2020
11.36 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ചൈനയ്ക്കു സമീപം അമേരിക്കയുടെ യുദ്ധവിമാനം; പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെ



ബെയ്ജിങ്: കോൺസുലേറ്റുകൾ ഒഴിപ്പിക്കുന്ന നടപടികൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കിയതിനു പിന്നാലെ ചൈനീസ് അതിർത്തിയിലൂടെ യുദ്ധവിമാനം പറത്തി അമേരിക്കയുടെ പ്രകോപനം. ഷാങ്ഹായിക്ക് 100 കിലോമീറ്റർ അകലെ കൂടിയാണ് അമേരിക്കയുടെ യുദ്ധവിമാനമായ എ പി-8എ, ഇപി3ഇ യുദ്ധവിമാനങ്ങൾ പറന്നതെന്നു റിപോർട്ടുകൾ പറയുന്നു.

 

 


ഇതിനു പുറമേ യുഎസ്എസ് റഫഏൽ പെരൽട്ട യുദ്ധക്കപ്പലും മേഖലയിലൂടെ സഞ്ചരിച്ചതായി റിപോർട്ട് വ്യക്തമാക്കുന്നു.

 

 

അതേസമയം ചൈനീസ് സൈന്യം മേഖലയിൽ സൈനികഭ്യാസം നടത്തുകയുണ്ടായി. ദക്ഷിണ ​ഗ്വാങ്ഡോങ് പ്രവിശ്യയിലെ ലീഴൂ പെനിൻസുലയിലായിരുന്നു അതിശക്തമായ ആയുധാഭ്യാസം നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമ, നാവിക, റോക്കറ്റ് സേനകൾ സംയുക്തമായിട്ടായിരുന്നു അഭ്യാസം നടത്തിയത്.

 

 

കഴിഞ്ഞദിവസം ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് ചൈനയും അടച്ചുപൂട്ടിച്ചു.

 

July 27, 2020, 21:16 pm

Advertisement

Advertisement