9 Thursday
July , 2020
7.05 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

ഔദ്യോ​ഗിക ആശയവിനിമയത്തിന് മറാത്തി ഉപയോ​ഗിച്ചില്ലെങ്കിൽ ശമ്പളവർധനവില്ല; ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ



ഔദ്യോ​ഗിക ആശയവിനിമയത്തിന് മറാത്തി ഭാഷ ഉപയോ​ഗിക്കണമെന്ന് നിർദേശിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. എല്ലാ വകുപ്പുകളും പ്രാദേശിക ഭരണകൂടങ്ങളും ഓഫിസുകളും മറാത്തി ഭാഷ നിർബന്ധമായി ഉപയോ​ഗിക്കണമെന്നാണ് നിർദേശം. നിർദേശം ലംഘിക്കുന്നവർക്ക് ശമ്പളവർധനവ് അനുവദിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

 

 

മറാത്തി ഭാഷ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകൾ ഇം​ഗ്ലീഷ് ഭാഷയിലാണ് സർക്കുലറുകളും സർക്കാർ പ്രമേയങ്ങളും പുറപ്പെടുവിക്കുന്നതെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളും ഇം​ഗ്ലീഷ് മാത്രമാണ് ഉപയോ​ഗിക്കുന്നത്. മുനിസിപൽ കോർപറേഷനുകൾ പുറപ്പെടുവിക്കുന്ന നോട്ടിസുകളും അപേക്ഷകളും ഇം​ഗ്ലീഷിൽ മാത്രമാണ് തയ്യാറാക്കുന്നത്. ഈ വിഷയത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഭാഷാ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

 

 

വകുപ്പ് മേധാവികൾക്ക് നേരത്തേയും സമാന നിർദേശം നൽകിയിരുന്നതായും എന്നാൽ ഇതു പാലിക്കുന്നില്ലെന്നു വ്യക്തമായതോടെയാണ് വീണ്ടും ഉത്തരവ് നൽകുന്നതെന്നും സർക്കുലർ പറയുന്നുണ്ട്. 2020-21 അധ്യയന വർഷത്തിൽ ഒന്നു മുതൽ ആറുവരെയുള്ള ക്ലാസുകളിൽ മറാത്തി ഭാഷ നിർബന്ധമാക്കുന്ന നിയമം ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയിരുന്നു.

 

July 01, 2020, 10:32 am

Advertisement