9 Thursday
July , 2020
7.48 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

യുപിയിൽ ട്രെയിൻ ടോയ്ലറ്റിൽ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം; ദിവസങ്ങൾ പഴക്കമുണ്ടെന്ന് നി​ഗമനംലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മോഹൻ ലാൽ ശർമയെന്ന 38കാരനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈയിൽ കൂലിപ്പണി ചെയ്തിരുന്ന മോഹൻ ലാൽ ശർമ ലോക്ക്ഡൗണിനെ തുടർന്ന് ജോലിയില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്ര പൂർത്തിയാക്കി ട്രെയിൻ അണുവിമുക്തമാക്കുന്നതിനിടെയാണ് ശുചീകരണ തൊഴിലാളികൾ മൃതദേ​​ഹം കണ്ടെത്തിയത്.

 

മെയ് 23ന് മോഹൻ ലാൽ ശർമ ഝാൻസിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അതിനു മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. യുവാവിന്റെ കൈയിൽ 28000 രൂപയും ഏതാനും പുസ്തകങ്ങൾ ഒരു കട്ട സോപ്പുമാണ് ഉണ്ടായിരുന്നതെന്ന് പോലിസ് ബന്ധുക്കളെ അറിയിച്ചു. കൊറോണ ബാധിച്ചാണോ മോഹൻ ലാൽ മരിച്ചതെന്നറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലിസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഝാൻസിയിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ തങ്ങൾക്കു നിർദേശം കിട്ടിയതായും ബന്ധുക്കൾ വ്യക്തമാക്കി.

 

രണ്ടുമാസത്തിനിടെ 20 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാഴികൾ സ്വദേശമായ യുപിയിൽ മടങ്ങിയെത്തിയതായാണ് കണക്ക്. എന്നാൽ ഇവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താനോ ഭക്ഷണമോ മറ്റോ നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപോർട്ട്.

 

കഴിഞ്ഞബിഹാർ റെയിൽവേസ്റ്റേഷനിൽ മരിച്ചുകിടക്കുന്ന യുവതിയുടെ അടുത്ത് നിന്ന് കുഞ്ഞുകുട്ടി അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നൂറുകണക്കിന് പേരാണ് ലോക്ക്ഡൗണിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ അപകടങ്ങളിൽപ്പെട്ടും പട്ടിണി മൂലവും മറ്റും നിരത്തുകളിൽ മരിച്ചുവീണത്.

 

May 29, 2020, 13:00 pm

Advertisement