14 Friday
August , 2020
4.14 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സദാചാര ​ഗുണ്ട എം രാധാകൃഷ്ണനെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ചു



തൃശ്ശൂര്‍: തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ചു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. തൃശ്ശൂരില്‍ നടക്കുന്ന കേരളാ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുരളീധരന്‍ സദാചാര ​ഗുണ്ടയെ അനുകൂലിച്ച് രം​ഗത്തെത്തിയത്.

 

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മുരളീധരന്റെ വാദം. ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

 

എന്നാല്‍ വേദിയില്‍ നിന്നിറങ്ങിയ ഉടന്‍തന്നെ മന്ത്രിയെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. ആക്രമണത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണു കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് വനിതാ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഒടുവില്‍ മന്ത്രി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

 

മാധ്യമപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നും രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥാപനം രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജിവച്ച ഭരണസമിതിയംഗങ്ങളെ ആറുമാസത്തേക്ക് പ്രസ് ക്ലബ്ബ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

 

വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദിക്കുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

December 14, 2019, 16:14 pm

Advertisement

Advertisement