16 Thursday
July , 2020
11.06 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

പൗരത്വനിയമത്തെ ന്യായീകരിക്കാനെത്തിയ ബിജെപിക്കെതിരെ കളകളടച്ചും വീട്ടിലിരുന്നും പ്രതിഷേധിച്ച് വളഞ്ഞവഴിക്കാര്‍


ജനതയെ മതാടിസ്ഥാനത്തിൽ വിഭജിക്കാനായി മോദി സർക്കാർ പാസ്സാക്കിയ പൗരത്വ ഭേ​ദ​ഗതി നിയമത്തെ ന്യായീകരിക്കാൻ എത്തിയ ബിജെപിക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി ഒരു പ്രദേശം. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി നിവാസികളാണ് പട്ടാപ്പകൽ ബിജെപിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇരുട്ടടി നൽകിയത്. 

 

ഇന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു പരിപാടി. വളഞ്ഞവഴിയിൽ പൗരത്വനിയമം വിശദീകരിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെ പങ്കെടുപ്പിച്ച് ബിജെപി സമ്മേളനം സംഘടിപ്പിച്ചു. എന്നാൽ എല്ലാ നാട്ടുകാരും കടകളച്ചും ജങ്ഷനിൽ നിന്ന് വിട്ടുനിന്നുമാണ് ബിജെപിയേയും എം ടി രമേശിനേയും വരവേറ്റത്. ഏകദേശം 200ഓളം കടകളാണ് വളഞ്ഞവഴിയിലുള്ളത്.

എല്ലാ കടകളും അടച്ചതു കൂടാതെ, എമ്പതോളം വരുന്ന ഓട്ടോ- ടാക്സി ഡ്രൈവർമാർ വാഹനത്തിൽ നിരത്തിലിറക്കിയില്ല. സന്ധ്യയായതോടെ കടകളിലൊന്നും ലൈറ്റില്ലാതായതോടെ പ്രദേശമാകെ ഇരുട്ടിലായി. ഇതോടെ പുറത്തുനിന്ന് വെളിച്ചമെത്തിച്ചാണ് ബിജെപി പരിപാടി നടത്തിയത്. നാട്ടുകാർ ആരും സഹകരിക്കാതിരുന്നതോടെ ന്യായീകരിക്കാൻ എത്തിയ ബിജെപി നേതാക്കളും പ്രവർത്തകരും നാണം കെട്ട് മടങ്ങുകയായിരുന്നു. 

ഇന്നലെയും ഇന്നു രാവിലെയുമായി വളഞ്ഞവഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിജെപി ന്യായീകരണ സമ്മേളനത്തിനെതിരെ വീടുകൾ കയറിയിറങ്ങി നോട്ടീസ് വിതരണം നടത്തിയിരുന്നു. ഇതിനോട് പൂർണമായും സഹകരിച്ച് ബിജെപിക്ക് ശക്തമായ തിരിച്ചടി നൽകുകയായിരുന്നു നാട്ടുകാർ.

രാജ്യമൊട്ടാകെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും തെരുവുകൾ മുദ്രാവാക്യങ്ങളാൽ മുഖരിതമാവുകയും ചെയ്തതോടെ, ​ഗത്യന്തരമില്ലാതെ ബിജെപി ന്യായീകരണ ക്യാംപയിനുമായി രം​ഗത്തെത്തുകയായിരുന്നു. വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്തും പൊതുസമ്മേളനം സംഘടിപ്പിച്ചും മിസ്ഡ്കോൾ ക്യാംപയിൻ സംഘടിപ്പിച്ചുമൊക്കെ പതിനെട്ടടവും പയറ്റവെയാണ് വളഞ്ഞവഴി നിവാസികളിൽ നിന്നുമുണ്ടായ ഇത്തരമൊരു ​ഗംഭീര തിരിച്ചടി. 

ഡൽഹിയിലെ ലജ്പത് ന​ഗറിലെ ഒരു കോളനിയിൽ ​ഗൃഹസമ്പർക്കത്തിനെത്തിയ അമിത്ഷായെ മലയാളിയടക്കമുള്ള രണ്ട് പെൺകുട്ടികൾ ​ഗോബാക്ക് വിളിച്ച് തിരിച്ചോടിച്ചത് ബിജെപിക്ക് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. കേരളത്തിലും ​ഗൃഹസമ്പർക്കത്തിനിടെ പല പ്രമുഖരിൽ നിന്നുപോലും ബിജെപിക്ക് വിമർശനം ഏൽക്കേണ്ടിവന്നിരുന്നു. 

 

സാഹിത്യകാരൻ ജോർജ് ഓണക്കൂർ തന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിട്ട് എതിർപ്പറിയിച്ചതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ വളഞ്ഞവഴിക്കാരുടെ വ്യത്യസ്ത പ്രതിഷേധത്തിന് വൻ കൈയടിയാണ് ലഭിക്കുന്നത്. 

January 11, 2020, 21:06 pm

Advertisement