18 Friday
September , 2020
10.07 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ദിലീപ് കുമാറിന്റെ രണ്ടാമത്തെ സഹോദരനും കൊറോണ ബാധിച്ചു മരിച്ചു



ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഇളയസഹോദരൻ അസ് ലം ഖാൻ കൊറോണ വൈറസ് ബാധിച്ചു മരിച്ചതിനു പിന്നാലെ മറ്റൊരു സഹോദരനായ ഇഹ് സാൻ ഖാനും കൊറോണ വൈറസിനു കീഴടങ്ങി. 90കാരനായ ഇഹ്സാൻ ഖാൻ ഇന്നാണ് മരിച്ചത്. ദിലീപ് കുമാറിന്റെ കുടുംബസുഹൃത്തായ ഫൈസൽ ഫാറൂഖിയാണ് ഇഹ്സാൻ ഖാന്റെ വേർപാട് വിവരം അറിയിച്ചത്.

 

ആ​ഗസ്ത് പതിനഞ്ചിനാണ് ഇഹ്സാൻ ഖാനും 88കാരനായ അസ് ലം ഖാനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ചികിൽസ നൽകിയത്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോ​ഗം എന്നീ രോ​ഗങ്ങൾക്കു പുറമേ ന്യുമോണിയയും ബാധിച്ചാണ് അസ് ലം ഖാൻ മരിച്ചതെന്ന് ഫൈസൽ ഫാറൂഖി പറഞ്ഞു.

 


രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ ദിലീപ് കുമാർ താനും ഭാര്യ സൈറാ ബാനുവും തങ്ങൾ വീട്ടിൽ തന്നെ തുടരുകയാണെന്നും കഴിയുമെങ്കിൽ ഏവരും വീടകങ്ങളിൽ തുടരണമെന്നും ട്വിറ്ററിലൂടെ അഭ്യർഥിച്ചിരുന്നു.

 

September 03, 2020, 15:03 pm

Advertisement

Advertisement