29 Saturday
February , 2020
3.47 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

മരിച്ചുപോയ മകളെ നേരിൽക്കണ്ടും പൊട്ടിക്കരഞ്ഞും യുവതി; വെർച്വൽ റിയാലിറ്റിക്ക് പുതുഭാഷ്യം ചമച്ച് ദക്ഷിണകൊറിയ


മൂന്നുവർഷം മുമ്പ് മരിച്ചുപോയ മകൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ് യുവതി. വിർച്വൽ റിയാലിറ്റി ​ഗോ​ഗിൾസ് ധരിച്ചുകൊണ്ടാണ് ജാങ് ജി സങ് എന്ന ദക്ഷിണകൊറിയൻ മാതാവ് മരിച്ചുപോയ ഏഴുവയസ്സുകാരി മകളെ വീണ്ടും കണ്ടത്.

 

അമ്മ എവിടെയായിരുന്നു? എന്നെക്കുറിച്ച് ഓർക്കാറുണ്ടോ എന്ന് മകൾ നാ യിയോൺ അമ്മയോടു ചോദിക്കുകയും എപ്പോഴും എന്ന് ജാങ് ജി മറുപടി പറയുകയും ചെയ്യുന്നു. മകളെ പുണരാൻ ശ്രമിച്ചുകൊണ്ടാണ് ജാങ് ജി മറുപടി നൽകുന്നത്. ഏറെ ഇഷ്ടപ്പെട്ട വയലറ്റ് നിറമുള്ള വസ്ത്രമാണ് നാ യിയോണിന്റെ വെർച്വൽ രൂപത്തിന്  അണിയറ പ്രവർത്തകർ നൽകിയത്. എനിക്ക് നിന്നെ ഒരിക്കൽ കൂടി തൊടണമെന്ന് വെർച്വൽ രൂപമായ മകളോടെ ജാങ് വിതുമ്പലോടെ പറയുന്നുണ്ട്.

 

ദക്ഷിണ കൊറിയൻ ചാനലായ എംബിസിയാണ് മരിച്ചുപോയ മകളെ മാതാവിന് ഒരിക്കൽ കൂടി അനുഭവവേദ്യമാക്കുന്ന വെർച്വൽ റിയാലിറ്റി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തത്. ജാങ്ങിന്റെ ഓർമകളും നാ യിയോണിന്റെ ഫോട്ടോകളും ഉപയോ​ഗപ്പെടുത്തിയ അണിയറ പ്രവർത്തകർ ഒരു ബാലതാരത്തെയാണ് നാ യിയോണായി പുനർജനിപ്പിപ്പിച്ചത്.

 


മീറ്റിങ് യു എന്നാണ് ഡോക്യുമെന്ററിക്ക് പേരുനൽകിയത്. മീറ്റിങ് യു പ്രക്ഷേപണത്തിനു ശേഷം കേവല ​ഗെയിമുകൾക്കപ്പുറം വെർച്വൽ റിയാലിറ്റി മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചാണ് നിരവധി പേർ ചർച്ച ചെയ്യുന്നത്. വൈവ് സ്റ്റുഡിയോസ് ഡയറക്ടർ ലീ ഹ്യുൻ സക് ആണ് ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നൽകിയത്.

 


ന യിയോണിനെ പുനർസൃഷ്ടിക്കുന്നതിനു പകരെ അവളെ ഓർമിപ്പിക്കുന്നതിനാണ് താൻ ശ്രദ്ധ പതിപ്പിച്ചതെന്ന് ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറായ കിം ജോങ് വൂ പറഞ്ഞു. വിആർ ​കണ്ണട ധരിച്ച യുവതി മകളെ കാണുന്ന രീതിയും വെർച്വൽ കഥാപാത്രത്തെയും യുവതിയെയും സമന്വയിപ്പിച്ചുമാണ് ഡോക്യുമെന്ററി കാഴ്ചക്കാരുടെ കണ്ണുകളും ഈറനണിയിക്കുന്നത്.

 

February 15, 2020, 11:39 am

Advertisement