29 Saturday
February , 2020
3.43 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

'പോയി വേറെ വല്ല പണിയും ഉണ്ടെങ്കിൽ നോക്കെടാ'; നുണ പ്രചാരകരായ സംഘപരിവാർ ഐടി സെല്ലിനോട് വിജയ് സേതുപതി


ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് നടൻ വിജയിയെ ചോദ്യം ചെയ്തതിനു പിന്നാലെ താരങ്ങളെ കുറിച്ച് നുണക്കഥകൾ പടച്ചുവിടുന്ന സംഘപരിവാർ ഐടി സെല്ലിനെതിരെ ആഞ്ഞടിച്ച് വിജയ് സേതുപതി. മുൻ രാഷ്ട്രീയ നേതാവ് ജെപ്പിയാറുടെ മകൾ രജിന ക്രിസ്ത്യൻ മത സ്ഥാപനങ്ങളുടെയും തമിഴ് സിനിമാ താരങ്ങളുടേയും സഹായത്തോടെ തമിഴ്നാട്ടിൽ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അതിന്റെ ഭാ​ഗമായി വിജയ് സേതുപതി ഉൾപ്പെടെയുള്ളവർ ക്രിസ്തു മതം സ്വീകരിച്ചെന്നും അടക്കമുള്ള വ്യാജ പ്രചരണത്തിനെതിരെയാണ് സംഘപരിവാറിന്റെ മുഖമടച്ചുള്ള മക്കൾ സെൽവന്റെ മാസ് മറുപടി.

 

'പോയി വേറെ വേലൈ ഇറുന്താ പാറുങ്കടാ' (പോയി വേറെ വല്ല പണിയും ഉണ്ടെങ്കിൽ നോക്കെടാ)' എന്നാണ് ഈ പ്രചരണങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുള്ള വിജയ് സേതുപതിയുടെ ട്വീറ്റ്. 'വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതിനു പിന്നിലെ സത്യങ്ങള്‍' എന്ന തലക്കെട്ടിലാണ് സംഘപരിവാർ നുണകള്‍ പടച്ചുവിടുന്നത്. ''ജെപ്പിയാറുടെ മകള്‍ രെജിനയാണ് തമിഴ്‌നാട്ടില്‍ തന്റെ ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്. ക്രിസ്ത്യന്‍ പുരോഹിതന്മാരുടേയും മുഖ്യധാരാ തമിഴ് നടന്മാരുടെയും സഹായത്തോടെയാണിത്. വിജയ് സേതുപതി, ആര്യ, രമേഷ് കന്ന, ആര്‍ത്തി തുടങ്ങി പ്രധാനപ്പെട്ട പല താരങ്ങളും ഇതിനോടകം തന്നെ വടപളനിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ക്രിസ്ത്യാനികളായി''. 

 

''ഇവര്‍ മറ്റു പല താരങ്ങളോടും നിര്‍ബന്ധമായും ക്രിസ്ത്യാനിസം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് അവരില്‍ പലരും ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നത്. ഒരു എന്‍ജിഒയില്‍ നിന്നാണ് ഇതിനുള്ള പണം വരുന്നത്. എന്നാല്‍ ഇതിനെ അമിത്ഷായും മോദിയും തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്‌കൂള്‍ വാഹനങ്ങളാണ് പ്രധാനമായും പണം കടത്താന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ കടത്തുന്ന ഫണ്ടിന്റെ വലിയൊരു ഭാഗമാണ് ബിഗില്‍ സിനിമയ്ക്കായി ഉപയോഗിച്ചത്. വിജയും ബിഗിലിന്റെ നിര്‍മാതാവും അടക്കമുള്ളവരിലേക്കാണ് കള്ളപ്പണമൊട്ടാകെ എത്തിയത്. ഇത് അവര്‍ രെജിനയ്ക്ക് കൈമാറുകയായിരുന്നു''. 

''കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്ര ആഭ്യന്തര വകുപ്പും ആദായനികുതിവകുപ്പും ഇതൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബിഗില്‍ സിനിമയുടെ റിലീസോടു കൂടിയാണ് ഇതിന്റെ കൃത്യമായ തെളിവുകള്‍ കണ്ടെത്തിയത്. അതിനു ശേഷമാണ് ആദായനികുതി വകുപ്പ് ബിഗിലിലെ പ്രധാന താരങ്ങള്‍, അണിയറക്കാര്‍, ജെപ്പിയാര്‍ ട്രസ്റ്റ്, എസ്ആര്‍എം, ലയോള കോളേജ് ട്രസ്റ്റ്, മറ്റ് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരിവര്‍ത്തനം ചെയ്യപ്പെട്ട താരങ്ങള്‍ എന്നിവരെ റെയ്ഡ് ചെയ്തത്. ഇതൊക്കെ ഇവര്‍ക്കെതിരായ നടപടികളുടെ ചെറിയൊരു ഭാഗം മാത്രമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ കാണാനിരിക്കുന്നതേയുള്ളൂ''- എന്നാണ് ഐടി സെല്ലിന്റെ വ്യാജ പ്രചരണം.

 

മെര്‍സല്‍ സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തേയും ജിഎസ്ടിയേയും വിമര്‍ശിക്കുന്ന രംഗമുണ്ടായിരുന്നു. ഇതിനു ശേഷമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിജയിയെ വേട്ടയാടാന്‍ തുടങ്ങിയത്. തുടര്‍ന്ന് വിജയിയുടെ യഥാര്‍ഥ പേര് ജോസഫ് വിജയ് ആണെന്നും ക്രൈസ്തവതയിലേക്ക് മതംമാറിയതാണെന്നുമായിരുന്നു സംഘപരിവാര്‍ പ്രചരണം. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള വേട്ടയാടലുകളും. ഈ സാഹചര്യത്തില്‍ നടക്കുന്ന സംഘപരിവാര്‍ കുപ്രചരണങ്ങളുടെ ഉച്ചിക്കടിക്കുന്ന പ്രതികരണമാണ് വിജയ് സേതുപതി നടത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ റിലീസാവാനിരിക്കുന്ന വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമയില്‍ വിജയ് സേതുപതിയും സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

 

നേരത്തെ, കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ വിജയ് സേതുപതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം ശരിയല്ലെന്നായിരുന്നു വിജയ് സേതുപതി പറഞ്ഞത്. കശ്മീരിലെ ജനത തന്നെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എന്ന് പെരിയോര്‍ മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടില്‍ താമസിക്കാത്ത ഞാന്‍ നിങ്ങളുടെ വീട്ടിലെ കാര്യത്തില്‍ ഇടപെട്ടാല്‍ എങ്ങനെയിരിക്കും ?. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ട്, എന്നാല്‍ എന്റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യത്യസ്തമാണ്- വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.

February 12, 2020, 20:03 pm

Advertisement