28 Tuesday
January , 2020
6.38 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

പോലിസിനെ ഞെട്ടിച്ച ആ പരാതിക്ക് പരിഹാരം; ആബിനും അനിയനും സൈക്കിൾ നന്നാക്കി കിട്ടി

November 28, 2019, 08:51 am

ഒരേസമയം പോലിസിനെ ഞെട്ടിക്കുകയും അമ്പരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്ത നോട്ട് ബുക്കിൽ നിന്നു കീറിയെടുത്ത കടലാസിൽ പത്തുവയസ്സുകാരൻ എഴുതി നൽകിയ പരാതിക്ക് മേപ്പയ്യൂർ പോലിസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ പരിഹാരം കണ്ടെത്തി.

 

വിളയട്ടൂര്‍ എളമ്പിലാട് എല്‍പി സ്‌കൂളിലെ 10 വയസ്സുകാരന്‍ ആബിനാണ് തന്റെയും അനിയന്റെയും സൈക്കിൾ നന്നാക്കാൻ കൊടുത്തിട്ട് ഇതുവരെ തകരാർ പരിഹരിച്ച് കിട്ടിയില്ലെന്നും വിളിച്ചിട്ട് കടക്കാരൻ ഫോൺ എടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മേപ്പയ്യൂർ എസ്ഐക്ക് പരാതി നൽകിയത്. സൈക്കിൾ കടക്കാരനെ ഏൽപ്പിക്കുമ്പോൾ 200 രൂപ നൽകിയിരുന്നു. സൈക്കിൾ നന്നാക്കിയോ എന്നിയാൻ ചെല്ലുമ്പോൾ കട അടച്ചിട്ടിരിക്കുകയാണെന്നും വീട്ടിൽ നിന്നു പോയി അന്വേഷിക്കാൻ മറ്റാരും ഇല്ലാത്തതിനാലാണ് പരാതി നൽകുന്നതെന്നും ആബിർ ചൂണ്ടിക്കാട്ടുകയുണ്ടായി.

 


കുട്ടിയുടെ പരാതി അന്വേഷിച്ച സിവിൽ പോലിസ് ഓഫിസർ രാധിക, അതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ സൈക്കിൾ റിപ്പയറിങ് കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിൾ അറ്റകുറ്റപണി നടത്താനും വൈകിയതെന്ന് സൈക്കിള്‍ മെക്കാനിക്ക് പറഞ്ഞു.

 

വ്യാഴാഴ്ച്ചയ്ക്കകം സൈക്കിൾ നന്നാക്കിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയ മെക്കാനിക്കിനെ വാക്കുപാലിക്കുകയും ആബിറിനും അനിയനും സൈക്കിൾ തിരികെ കിട്ടുകയും ചെയ്തു.

 

പോലിസിനെ കണ്ടാൽ ഭയന്നിരുന്ന പണ്ടത്തെ കുട്ടികളല്ല ഇപ്പോഴുള്ളതെന്നും ഇത്തരം ചെറുപരാതികൾ പരിഹരിക്കാൻ മനസ്സുകാണിച്ച പോലിസ് അഭിനന്ദനമർഹിക്കുന്നുവെന്നും സോഷ്യൽമീഡിയ പറയുന്നു.

 

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഇതിനു മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പക്ഷേ ആദ്യമായാണ് ഒരു പത്തു വയസ്സുകാരന്‍ ഒറ്റയ്ക്കു നടന്നുവന്ന് തന്റെ നോട്ട്ബുക്കിലെ പേജിലെഴുതിയ പരാതി തരുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ അനൂപ് ജി ഇതേക്കുറിച്ച് പ്രതികരിച്ചത്.

 

സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായി വിദ്യാർഥിയുടെ പരാതി ഇങ്ങനെ

 

'മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ്ഐക്ക്.

സർ,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്തംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.'

 

എന്ന് ആബിൻ

 

November 28, 2019, 08:51 am

Advertisement