13 Thursday
August , 2020
1.17 PM
livenews logo
flash News
കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ കരിപ്പൂർ വിമാനത്താവള റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പൻ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി വിരാട് കോഹ് ലി


കൊൽക്കത്ത: ബം​ഗ്ലാദേശിനെതിരേ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡനിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ചരിത്രമെഴുതി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. നായകനായിരുന്ന് ടെസ്റ്റിൽ 5000 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചാണ് കോഹ് ലി ചരിത്രം രചിച്ചത്.

 

ആറുപേർ മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്. 109 മൽസരങ്ങളിൽ നിന്നായി 193 ഇന്നിങ്സുകൾ കളിച്ച ​ഗ്രെയിം സ്മിത്ത് ആണ് പട്ടികയിൽ ഒന്നാമത്(8659 റൺസ്). ആസ്ത്രേലിയയുടെ അലൻ ബോർഡറും 6623, റിക്കി പോണ്ടിങ്ങുമാണ് 6542 പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത്. വെസ്റ്റിൻഡീസിന്റെ ക്ലീവ് ലോയ്ഡ് 5233 റൺസുമായി നാലാമതും ന്യൂസിലാന്റിന്റെ സ്റ്റീഫൻ ഫ്ളെമിങ് 5156 റൺസുമായി അഞ്ചാമതുമാണ്.

 

അതേസമയം വിരാട് കോഹ് ലിയുടെ 5000 റൺസ് നേട്ടം കേവലം 53 കളികളിൽ നിന്നുള്ള 86 ഇന്നിങ്സുകളിൽ നിന്നാണ്. ആദ്യമായി പിങ്ക് പന്തിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീം ബം​ഗ്ലാദേശിനെ നിലംപരിശാക്കുന്ന പ്രകടനമാണ് ഈഡൻ ​ഗാർഡനിൽ കാഴ്ചവച്ചത്. വിരാട് കോഹ് ലിയുടെ ചരിത്രനേട്ടത്തെ പ്രശംസിച്ച് ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

November 22, 2019, 21:18 pm

Advertisement

Advertisement